ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവവാഹിനി ഭൂതല മിസൈൽ പൃഥ്വി–2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപുരിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. രാവിലെ 9.50 ഓടെയായിരുന്നു പരീക്ഷണമെന്നും ഇതു വിജയകരമായിരുന്നുവെന്നും ഡി.ആർ.ഡി.ഒ അധികൃതർ അറിയിച്ചു.
ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റർ ദൂരെവരെ പ്രഹരശേഷിയുണ്ട്. പരീക്ഷണം സമ്പൂർണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു.
500 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള പോർമുനകൾ വഹിക്കാനാകുന്നാണ് പൃഥ്വി–2 മിസൈലുകൾ. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എഞ്ചിനുകളാണുള്ളത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിക്കുന്നത്. 2003ൽ സായുധസേനക്ക് കൈമാറിയ പൃഥി–2, ഡി.ആർ.ഡി.ഒയുടെ ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.