ഒടുവിൽ ചൊവ്വയിലെ ഒച്ചയും കേട്ടു; നാസയുടെ ഹെലികോപ്ടറിന്‍റെ ശബ്​ദം ലഭിച്ചു

കേപ് കനാവറൽ (യു.എസ്): പെര്‍സിവിയറന്‍സ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്ററിെൻറ ചൊവ്വയിലെ ആദ്യ പറക്കല്‍ ലോകം ശ്വാസമടക്കിപ്പിടിച്ചാണ് കേട്ടത്.

മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനം എന്ന പേര് ഇതോടെ ഇന്‍ജെന്യൂയിറ്റി എന്ന നാസയുടെ കുഞ്ഞ് ഹെലികോപ്ടർ സ്വന്തമാക്കി. ആദ്യം ചൊവ്വയിലെ ചിത്രങ്ങളും വിഡിയോയും ഭൂമിയിലേക്കയച്ച ഇന്‍ജെന്യൂയിറ്റി ഇപ്പോൾ ശബ്​ദവീചികളും അയച്ച് ഞെട്ടിച്ചിരിക്കുകയാണ്. ചൊവ്വയുടെ ഉപരിതലത്തിൽ പറന്നുയർന്ന കുഞ്ഞു ഹെലികോപ്ടറിെൻറ ശബ്​ദമാണ് കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറി പുറത്തു വിട്ടിരിക്കുന്നത്.

നിലവില്‍ ഇന്‍ജെന്യൂയിറ്റി ഹെലികോപ്ടറില്‍ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങളൊന്നും തന്നെയില്ല. ഭാവിയില്‍ ചൊവ്വയിലെ ആകാശമാര്‍ഗമുള്ള പഠനങ്ങള്‍ക്ക് സഹായകമാവുന്ന ഉപകരണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പരീക്ഷണമാണിത്.

Tags:    
News Summary - Perseverance rover captures sounds of Mars helicopter Ingenuity's flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.