ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള സ​സ്യ​ഫോ​സി​ൽ ക​ണ്ടെ​ത്തി

ല​ണ്ട​ൻ: സ​സ്യ​ങ്ങ​ളു​ടേ​തെ​ന്നു ക​രു​തു​ന്ന ഭൂ​മി​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഫോ​സി​ലു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നു ക​ണ്ടെ​ത്തി. 1.6 ബി​ല്ല്യ​ൺ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ചു​വ​ന്ന ആ​ൽ​ഗ​യു​ടെ ഫോ​സി​ലാ​ണ്​  മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ത്ര​കൂ​ടി​ൽ നി​ന്ന്​ ശാ​സ്​​ത്ര​ജ്ഞ​ർ ​ക​ണ്ടെ​ത്തി​യ​ത്​. സ്വീ​ഡി​ഷ്​ മ്യൂ​സി​യം ഒാ​ഫ്​ നാ​ച്ച്വ​റ​ൽ ഹി​സ്​​റ്റ​റി​യി​ലെ ഗ​വേ​ഷ​രാ​ണ്​ ഫോ​സി​ലു​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്​.

​നേ​ര​ത്തേ  ക​രു​തി​യ​തി​നേ​ക്കാ​ൾ വ​ള​രെ മു​മ്പു ത​ന്നെ ബ​ഹു​കോ​ശം രൂ​പ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. പി.​എ​ൽ.​ഒ.​എ​സ്​ ബ​യോ​ള​ജി എ​ന്ന ജേ​ർ​ണ​ലി​ലാ​ണ്​ ഗ​വേ​ഷ​ണ​വി​വ​ര​ങ്ങ​ൾ  പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​. ഇ​തി​നു മു​മ്പ്​ ക​ണ്ടെ​ത്തി​യ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ചു​വ​ന്ന ആ​ൽ​ഗ​യു​ടെ ഫോ​സി​ൽ 1.2 ബി​ല്ല്യ​ൺ വ​ർ​ഷം മു​മ്പു​ള്ള​താ​യി​രു​ന്നു.

 

Tags:    
News Summary - Plant-like fossils, believed to be red algae, found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.