ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ വിക്ഷേപണരംഗത്തെ മുതൽക്കൂട്ടായ പോളാർ സാറ്റലൈറ്റ് േലാഞ്ച് വെഹിക്കിളിെൻറ അമ്പതാം വിക്ഷേപണം ഡിസംബർ 11ന് നടക്കും. റിസാറ്റ് -2 ബി.ആർ-1 എന്ന ഇന്ത്യൻ കൃത്രിമോഗ്രഹവും ഒമ്പത് ചെറു വിദേശ ഉപഗ്രഹങ്ങളുമായിരിക്കും ഭ്രമണപഥത്തിലെത്തിക്കുക.
കാലാവസ്ഥ അനുകൂലമാണെങ്കിൽ ഡിസംബർ 11ന് ഉച്ചക്കുശേഷം 3.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ ഒന്നാം വിക്ഷേപണതറയിൽനിന്നും പി.എസ്.എൽ.വി -സി 48 കുതിച്ചുയരുമെന്ന് ഐ.എസ്.ആർ.ഒ ബുധനാഴ്ച അറിയിച്ചു. പി.എസ്.എൽ.വിയുടെ ക്യൂ.എൽ പതിപ്പായിരിക്കും വിക്ഷേപിക്കുക. 628 കിലോഗ്രാം ഭാരമുള്ള ഈ റഡാർ ഇമേജിങ് ഭൗമ നിരീക്ഷണ ഉപഗ്രഹം 37 ഡിഗ്രി ചെരിവിൽ 576 കിലോമീറ്റർ പരിധിയിലെ ഭ്രമണപഥത്തിലായിരിക്കും എത്തിക്കുക.
ജപ്പാൻ, ഇസ്രായേൽ, ഇറ്റലി എന്നിവയുടെ ഒാരോ ചെറു ഉപഗ്രഹങ്ങളും യു.എസിെൻറ ആറു ചെറുഉപഗ്രഹങ്ങളും ഇതോടൊപ്പം ലോ എർത്ത് ഒാർബിറ്ററിലെത്തിക്കും. പി.എസ്.എൽ.വിയുടെ 50ാമത്തെയും ക്യൂ.എൽ പതിപ്പിെൻറ രണ്ടാമത്തേതും ശ്രീഹരിക്കോട്ടയിെല 75ാമത്തെയും വിക്ഷേപണമാണ് 11ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിലെ 37ാമത്തെ വിക്ഷേപണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.