വാഷിങ്ടൺ: ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ജീവസാന്നിധ്യം തേടി നാസയുടെ ഉപഗ്രഹം. ഉപഗ്രഹം അടുത്ത വർഷം ടൈറ്റാനിലേക് കയക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഡ്രാഗൺ ഫ്ലൈ എന്ന പേരിലുള്ള ഉപഗ്രഹം 2034 ൽ ലക്ഷ്യത്തിലെത്തുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.
ഭൂമിയിലെപോലെ ശനിയുടെ ഉപഗ്രഹത്തിലും ജീവെൻറ നിലനിൽപിന് സഹായകമായ ഓർഗാനിക് തൻമാത്രകളും ജലസാന്നിധ്യവും ഉണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ചന്ദ്രനിൽ ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതുപോലെ ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളിലും വ്യാഴത്തിെൻറ ഉപഗ്രഹമായ യൂറോപ്പ, ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റാൻ, എൻസെലാഡസ് എന്നിവിടങ്ങളിലും ജലസാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രലോകത്തിെൻറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.