വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയം സ്വകാര്യവൽക്കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ബഹിരാകാശ നിലയെത ഒരു വാണിജ്യസ്ഥാപനമാക്കി മാറ്റാനാണ് ട്രംപിെൻറ പദ്ധതി. സ്വകാര്യമേഖലയിലാവും ഇക്കാര്യം നടപ്പിലാക്കുക.
ബഹിരകാശനിലയത്തിനായി ഇനി പണം മുടക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ തീരുമാനം. എന്നാൽ, നിലയം അടച്ചുപൂട്ടാനും പദ്ധതിയില്ല. ഇയൊരു സാഹചര്യത്തിൽ സ്വകാര്യവൽക്കരണം നടപ്പാക്കാനാണ് സർക്കാറിെൻറ പദ്ധതി. 2024ന് ശേഷമാവും ഇതിനുള്ള നീക്കങ്ങളുമായി യു.എസ് സർക്കാർ മുന്നോട്ട് പോവുക.
നാസയുടെ രേഖകളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് നൽകുന്ന നേരിട്ടുള്ള സർക്കാർ പിന്തുണ ഇല്ലാതാക്കും. അടുത്ത ഏഴ് വർഷത്തേക്ക് കൂടി ബഹിരാകാശനിലയത്തിന് ധനസഹായം യു.എസ് തുടരുമെന്നും നാസയുടെ രേഖകൾ വ്യക്തമാക്കുന്നു.
ബഹിരാകാശനിലയത്തിനായി 150 മില്യൺ ഡോളർ അമേരിക്ക ചെലവഴിച്ചിരുന്നു. അതേ സമയം, ബഹിരാകാശനിലയത്തിെൻറ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിപക്ഷത്ത് നിന്ന് വിമർശനങ്ങൾ ഉയരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.