ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണും സംഘവും വിജയകരമായി നടത്തിയ ബഹിരാകാശ യാത്ര ലോകമെങ്ങും ചർച്ചയായി മാറിയിരുന്നു. ബഹിരാകാശത്ത് വിനോദ വ്യവസായത്തിന്‍റെ അനന്ത സാധ്യതകൾ തുറക്കുന്നതിെൻറ ആദ്യ ഘട്ടമായിരുന്നു അത്. ബ്രാൻസെൻറ സ്വന്തം കമ്പനിയായ വെർജിൻ ഗലാക്റ്റിക് നിർമിച്ച പേടകത്തിലായിരുന്നു യാത്ര ചെയ്ത് തിരിച്ചിറങ്ങിയത്.
വെർജിൻ ഗലാക്റ്റിക് നടത്തുന്ന അടുത്ത യാത്രയിൽ പെങ്കടുക്കാനായി 600 ഒാളം ആളുകൾ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അതിൽ മലയാളിയായ സന്തോഷ് ജോർജ് കുളങ്ങരയുമുണ്ട്. രണ്ടര ലക്ഷം ഡോളറിനായിരുന്നു അന്ന് ടിക്കറ്റുകൾ വിറ്റഴിച്ചത്.
എന്നാലിപ്പോൾ കമ്പനി ടിക്കറ്റ് വിൽപ്പന വീണ്ടും തുടങ്ങിയിരിക്കുകയാണ്. പക്ഷെ വില കുത്തനെ കൂട്ടിയിട്ടുണ്ട്. ടിക്കറ്റൊന്നിന് 4.50 ലക്ഷം ഡോളറാണ് (3.33 കോടി രൂപ) നൽകേണ്ടത്. ഒരാൾക്ക് ഒന്നിലധികം ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. എന്തിന്, പേടകത്തിലെ മൊത്തം സീറ്റുകളും ബുക്ക് ചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.