മോസ്കോ: അമേരിക്കൻ ചാരസംഘടന സി.െഎ.എ ഡിജിറ്റിൽ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ടൂളുകളും സോഫ്റ്റ്വെയറുകളും കൈമാറാൻ തയാറാണെന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ്.
സി.െഎ.എയുടെ ഹാക്കിങ്ങുമായി ബന്ധപ്പെട്ടുള്ള കുറച്ച് വിവരങ്ങൾ മാത്രമേ പുറത്ത് വിട്ടിട്ടുള്ളു. ശേഷിക്കുന്നവ ടെക്നോളജി കമ്പനികൾക്ക് കൈമാറാൻ തയാറാണെന്ന് അസാൻജ് അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അസാൻജ് പറഞ്ഞു.
നേരത്തെ, സൈബർ സുരക്ഷ സംബന്ധിച്ചുള്ള സി.ഐ.എയുടെ ആയിരത്തോളം രേഖകളാണ് വിക്കിലീക്സ് ചോർത്തി പ്രസിദ്ധീകരിച്ചിരുന്നത്. സ്മാർട്ട്ഫോണുകൾക്ക് പുറമെ സോഷ്യൽമീഡിയ, ഇ–മെയിൽ അക്കൗണ്ടുകൾ എന്നിവയും സി.ഐ.എ ഹാക്ക് ചെയ്യുന്നുണ്ടെന്നും ഹാക്കിങ്ങിനു ഏതെല്ലാം രീതികളാണ് സ്വീകരിക്കുന്നതെന്നും വിക്കിലീക്സ് പുറത്ത്വിട്ട രേഖകളിൽ നിന്നു വ്യക്തമായിരുന്നു.
വോൾട്ട്–7 എന്നു പേരിട്ടിരിക്കുന്ന പരമ്പരയുടെ ഭാഗമായി 8761 രേഖകളാണ് ആദ്യഘട്ടത്തിൽ വിക്കിലീക്സ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.