ഇന്ത്യയിലും അമേരിക്കയിലുമടക്കം സുരക്ഷാ കാരണങ്ങൾ പറഞ്ഞ് നിരോധനം നേരിടുേമ്പാഴും ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് അവരുടെ പ്ലാറ്റ്ഫോം വിപുലീകരിക്കുന്നതിെൻറ തിരക്കിലാണ്. ആറിഞ്ചുള്ള ഫോൺ സ്ക്രീനുകൾക്കപ്പുറത്തേക്ക് സ്വീകരണ മുറിയിലെ സ്മാർട്ട് ടിവിയിലും തങ്ങളുടെ ആപ്പിനെ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബൈറ്റ് ഡാൻസിെൻറ കീഴിലുള്ള ടിക്ടോക്. തങ്ങളുടെ ആദ്യത്തെ ടിവി ആപ്പായ 'മോർ ഒാൺ ടിക്ടോക്' ആമസോണിെൻറ ഫയർടിവി ഡിവൈസുകളിലാണ് തുടക്കത്തിൽ ലഭ്യമാക്കുന്നത്.
ടിക്ടോകിലുള്ള ഒറിജിനൽ ഉള്ളടക്കങ്ങൾ കാണാൻ സാധിക്കുന്ന വിധത്തിലാണ് 'മോർ ഒാൺ ടിക്ടോക്' എന്ന ആപ്പിെൻറ നിർമാണം. അഭിമുഖങ്ങളും, കോമ്പിലേഷനുകളും ക്രിയേറ്റർ സ്പോട്ട്ലൈറ്റുകളും ലോഗ് ഇൻ ചെയ്യാതെ തന്നെ ടിവിയിൽ കാണാം. ടിവി ആപ്പ് ആയതിനാൽ വിഡിയോകൾ ഷൂട്ട് ചെയ്യാനോ, അപ്ലോഡ് ചെയ്യാനോ സാധിക്കില്ല. നിലവിൽ അമേരിക്കയിൽ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ആമസോൺ ഫയർ ടിവി ഡിവൈസിന് പുറമേ സ്മാർട്ട് ടിവികൾക്ക് പൊതുവായി എന്നാണ് ആപ്പ് അവതരിപ്പിക്കുക എന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
നിലവിൽ ക്രിയേറ്റർമാർക്ക് ചെറുവിഡിയോകൾ മാത്രമാണ് ടിക്ടോകിൽ അപ്ലോഡ് ചെയ്യാൻ സാധിക്കുകയെങ്കിലും ടിവി ആപ്പ് അവതരിപ്പിച്ചതിലൂടെ ദൈർഘ്യമേറിയ വിഡിയോകളിലേക്കുള്ള സാധ്യതകളാണ് തെളിയുന്നത്. ടിക്ടോക് ഉള്ളടക്കങ്ങൾ ആളുകൾ ഒരുമിച്ചിരുന്ന് കാണുന്നത് പതിവായ സാഹചര്യത്തിലാണ് ടിവി ആപ്പ് നിർമിക്കുന്നതിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ടിക്ടോക് ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.