മേന്മകളുടെ വര്‍ഷം മുന്നേറ്റങ്ങളുടെയും 

ശാസ്ത്ര സാങ്കേതിക രംഗത്ത് ഏറെ മുന്നേറ്റങ്ങള്‍ എഴുതിച്ചേര്‍ത്താണ് 2015 പോയ്മറയുന്നത്. ഒത്തിരി നേട്ടങ്ങളും ഏറെ പ്രതീക്ഷകളും പകരാന്‍ ആ താളുകള്‍ക്കായി...

പ്ളൂട്ടോയില്‍ ജലം കണ്ടത്തെുകയും താമസയോഗ്യമെന്ന് കരുതപ്പെടുന്ന വൂള്‍ഫ് 1061 സി എന്ന ഗ്രഹം കണ്ടത്തെുകയും ചെയ്തത് പോയ വര്‍ഷമായിരുന്നു. നാസയുടെ ന്യൂ ഹൊറൈസണ്‍ എന്ന ബഹിരാകാശപേടകമാണ് കുള്ളന്‍ ഗ്രഹമായ പ്ളൂട്ടോയില്‍ നീലാകാശവും തണുത്തുറഞ്ഞ വെള്ളവും കാട്ടിത്തന്നത്. ഇന്‍റര്‍നെറ്റ് ന്യൂട്രാലിറ്റി വിവാദങ്ങള്‍ക്കും ജനം സാക്ഷിയായി. സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാദവുമായി ഫേസ്ബുക്ക് അവതരിപ്പിച്ച ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എയര്‍ടെല്‍, റിലയന്‍സ് എന്നിവയുമായി കൂട്ടുചേര്‍ന്ന് തെരഞ്ഞെടുത്ത 30 സേവനങ്ങള്‍ മാത്രം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇന്‍റര്‍നെറ്റ് ന്യൂട്രാലിറ്റി വിവാദമായി കത്തിപ്പടര്‍ന്നത്. 11 ചെറു ഉപഗ്രഹങ്ങളുമായി സ്പേസ് എക്സ് എന്ന കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള കമ്പനി വിക്ഷേപിച്ച ഫാല്‍ക്കണ്‍-9 റോക്കറ്റ് ജോലി പൂര്‍ത്തിയാക്കി സുരക്ഷിതമായി ഭൂമിയില്‍ തിരികെ ഇറങ്ങിയതും 2015ന്‍െറ അവസാനം വിസ്മയക്കാഴ്ചയായി. ഏറെ മുമ്പ് തുടങ്ങിയ നാലാംതലമുറ അഥവാ ഫോര്‍ജി സ്മാര്‍ട്ട് ഫോണുകളുടെ കുത്തൊഴുക്കിനും ഡിസംബര്‍ ആയിട്ടും കുറവുണ്ടായിട്ടില്ല. വിലകുറഞ്ഞ ഫോര്‍ജി ഫോണുകള്‍ ഇറക്കാന്‍ തദ്ദേശ വിദേശ കമ്പനികള്‍ മത്സരിക്കുകയായിരുന്നു. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഫോര്‍ജി നെറ്റ്വര്‍ക്ക് സേവനങ്ങള്‍ സജീവമായത് 2015ലാണ്. ചൈനീസ് കമ്പനികളായ ഷിയോമി, ലെനോവോ എന്നിവ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം നേടുന്നതും മെയ്സുവും മറ്റും ആദ്യ അരങ്ങേറ്റം നടത്തുന്നതും കണ്ടു. അതിവേഗത്തില്‍ ചാര്‍ജാവുന്ന ബാറ്ററിയുള്ള സ്മാര്‍ട്ട്ഫോണുകളും രണ്ടുവശവും ഒരുപോലെയുള്ള കേബ്ള്‍ ഉപയോഗിക്കാവുന്ന യു.എസ്.ബി ടൈപ്പ് സി കണക്ടറുകളും 2015ന്‍െറ മേന്മകളാണ്.

ടാബ്, പി.സി, സ്മാര്‍ട്ട്ഫോണ്‍ എന്നിവക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റം ജൂലൈയിലത്തെി. ആന്‍ഡ്രോയിഡ് എം എന്ന പേരില്‍ മേയില്‍ കണ്‍തുറന്ന പുതിയ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ പതിപ്പും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഇഷ്ടംപോലെ അനുമതി നല്‍കാനുള്ള സംവിധാനമാണ് ഇതിന്‍െറ പ്രത്യേകത. യു.എസില്‍ സ്വന്തമായി നിര്‍മിച്ച ക്ളോക് അധ്യാപികയെ കാണിച്ചപ്പോള്‍ ബോംബാണെന്ന് തെറ്റിദ്ധരിക്കുകയും അറസ്റ്റിലാവുകയും ചെയ്ത അഹമ്മദ് മുഹമ്മദ് എന്ന മിടുക്കന്‍ സാങ്കേതിക ലോകത്തെ വാര്‍ത്താതാരമായി. ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ കീഴിലേക്ക് മാറിക്കഴിഞ്ഞത് ഒക്ടോബര്‍ രണ്ടിനാണ്. അള്‍ട്ര ഹൈ ഡെഫനിഷന്‍ അഥവാ ഫോര്‍കെ ചിത്രങ്ങള്‍ കാണാനാവുന്ന ആദ്യ ബ്ളൂറേ പ്ളെയര്‍ അവതരിപ്പിച്ച് സാംസങ് ഒരുപടി മുന്നിലത്തെി. പണ്ട് തള്ളിപ്പറഞ്ഞ സ്റ്റൈലസ് എന്ന ഉപകരണവുമായി ആപ്പിള്‍ ഐപാഡ് ഇറക്കുന്നത് കാണാനും പലര്‍ക്കും കഴിഞ്ഞു. ആപ്പിള്‍ പെന്‍സില്‍ എന്ന സ്റ്റൈലസുമായി ഐപാഡ് പ്രോയാണ് മുന്നിലത്തെിയത്. പോക്കറ്റിലിട്ടാല്‍ വളയുന്നു എന്ന പേരുദോഷം കേള്‍പ്പിച്ച ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ളസ് എന്നിവയുടെ പരാതിതീര്‍ത്ത് ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ളസ് എന്നിവ ആപ്പിള്‍ മുന്നിലത്തെിച്ചതും ഈവര്‍ഷമാണ്. വിരല്‍കൊണ്ട് തൊടുന്നത് നന്നായി മനസിലാക്കുന്ന ത്രീഡി ടച്ചിങ് സാങ്കേതികവിദ്യയാണ് ഈ ഐഫോണുകളുടെ പ്രത്യേകത.

1400 പ്രകാശ വര്‍ഷമകലെ ഭൂമിയുടെ ഒന്നരമടങ്ങ് വലിപ്പമുള്ള കെപ്ളര്‍ 452 ബി എന്ന ഗ്രഹം കണ്ടത്തെി. ബുധനെക്കുറിച്ച് പഠിക്കാന്‍ നാസ അയച്ച മെസഞ്ചര്‍ പേടകം ദൗത്യമവസാനിപ്പിച്ച് ഗ്രഹത്തിലിടിച്ചു തകര്‍ന്നു. ഭൂമിക്കരികിലൂടെ 37,000 കിലോമീറ്റര്‍ വഗത്തേില്‍ കൂറ്റന്‍ ഛിന്നഗ്രഹം മാര്‍ച്ച് 27ന് പാഞ്ഞുപോയത് ഭീതിപരത്തി. ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് നായ യു.എസില്‍ പിറന്നതും നേട്ടങ്ങളുടെ താളില്‍ ഇടംനേടി. ചൊവ്വയില്‍ ഒഴൂകുന്ന ജലം നാസ ശാസ്ത്രജ്ഞര്‍ കണ്ടത്തെി. ടോക്കിയോയില്‍ നിന്ന് ഹവായ് വരെ 7900 കിലോമീറ്റര്‍ ദൂരം 80 മണിക്കൂര്‍ നിലത്തിറങ്ങാതെ സോളാര്‍ ഇംപള്‍സ് എന്ന സൗര വിമാനം പറന്നതും കൗതുകക്കാഴ്ചയായി. വാല്‍നക്ഷത്രത്തില്‍ തന്മാത്രാ രൂപത്തില്‍ ഓക്സിജന്‍െറ സാന്നിധ്യം റോസെറ്റ പേടകം കണ്ടത്തെിയും പ്രതീക്ഷയേകി.

ആദ്യത്തെ ക്ളൗഡ് സ്റ്റോറേജ് സ്മാര്‍ട്ട്ഫോണായ നെക്സ്റ്റ്ബിറ്റ് റോബിന്‍ ഇന്ത്യക്കാര്‍ക്കും കൈയത്തൊവുന്ന ദൂരത്തത്തെി. 18.4 ഇഞ്ച് വലിപ്പമുള്ള വമ്പന്‍ ടാബുമായാണ് സാംസങ് പോയവര്‍ഷത്തെ അമ്പരപ്പിച്ചത്. നാടപോലെയുള്ള വളയുന്ന ബാറ്ററിയുമായി സാംസങും വയര്‍രൂപത്തിലുള്ള വളയുന്ന ബാറ്ററിയുമായി എല്‍ജിയും ലോകത്തിന് കൗതുകംപകര്‍ന്നു. എക്സ്പീരിയ സെഡ് 5 പ്രീമിയം എന്ന ഫോര്‍കെ ഡിസ്പ്ളേയുള്ള സ്മാര്‍ട്ട്ഫോണുമായി  സോണിയും ഫോര്‍കെ (4K)യിലും മിഴിവുള്ള ദൃശ്യങ്ങളുമായി എട്ട് കെ (8K) അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടി.വിയുമായി ഷാര്‍പ്പും രംഗത്തത്തെി. ഹ്വാവെ ഹോണര്‍ ബാന്‍ഡ് സെഡ് 1, മൈക്രോസോഫ്റ്റ് ബാന്‍ഡ് 2 എന്നിവയാണ് ഫിറ്റ്നസ് ബാന്‍ഡുകളെ ലോകത്തെ പോയ വര്‍ഷത്തിന്‍െറ സാന്നിധ്യം. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ് ഒടുവില്‍ ലാപ്ടോപുമായി എത്തി. ‘മൈക്രോമാക്സ് കാന്‍വാസ് ലാപ്ബുക്  L1161’ എന്നാണ് പേര്. മറ്റ് കമ്പനികളുടെ ലാപ്ടോപുകള്‍ക്ക് ഓപറേറ്റിങ് സിസ്റ്റം ഇണക്കിക്കൊടുത്തിരുന്ന മൈക്രോസോഫ്റ്റ് ഒടുവില്‍ സ്വന്തം ലാപ്ടോപുമായി ഇറങ്ങി. മൈക്രോസോഫ്റ്റ് സര്‍ഫസ് ബുക് എന്നാണ് പേര്.

വിന്‍ഡോസ് 10 മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ലൂമിയ 950, ലൂമിയ 950 എക്സ് എല്‍, ലൂമിയ 550 എന്നീ സ്മാര്‍ട്ട്ഫോണുകളുമായി മൈക്രോസോഫ്റ്റ് സാന്നിധ്യമറിയിച്ചു. ഗൂഗിളിന്‍െറ ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 6.0 മാഷ്മലോയുമായി എല്‍ജി നിര്‍മിച്ച നെക്സസ് 5എക്സ്, ഹ്വെവേ നിര്‍മിച്ച നെക്സസ് 6പി ഫോണുകള്‍ രംഗത്തത്തെി. ആപ്പിള്‍ ഐപാഡ് പ്രോ, മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 3 ടാബ്ലറ്റുകളെ ലക്ഷ്യമിട്ട് ഗൂഗിള്‍  ‘ഗൂഗിള്‍ പിക്സല്‍ സി’ എന്ന ആദ്യ ടാബുമായി അരങ്ങിലത്തെി. സിമ്മിട്ടോ അല്ളെങ്കില്‍ മറ്റ് സ്മാര്‍ട്ട്ഫോണുകളുമായി ബ്ളൂടൂത്ത് വഴി ബന്ധിപ്പിച്ചോ പ്രവര്‍ത്തിപ്പിക്കാവുന്ന ‘എല്‍ജി വാച്ച് അര്‍ബന്‍ സെക്കന്‍ഡ് എഡിഷന്‍’ അവതരിപ്പിക്കപ്പെട്ടു.

നാലായി മടക്കി ബാഗില്‍വെച്ചോ പാന്‍റിന്‍െറ പോക്കറ്റിലാക്കിയോ കൊണ്ടുനടക്കാവുന്ന പൂര്‍ണവലിപ്പമുള്ള വയര്‍ലസ് കീബോര്‍ഡായ റോളി കീബോര്‍ഡ് ( Rolly Keyboard) എല്‍ജി  അവതരിപ്പിച്ചു. സ്വന്തം ടിസന്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ഗിയര്‍ എസ് 2, ഗിയര്‍ എസ് 2 ക്ളാസിക് സ്മാര്‍ട്ട്വാച്ചുകളുമായി സാംസങ് എത്തി. ലിനോവോയുടെ സ്വന്തം മോട്ടറോള മോട്ടോ 360 സ്മാര്‍ട്ട്വാച്ചിന്‍െറ പുതിയ പതിപ്പ് ഇറക്കി. അസൂസ് വിവോ സ്റ്റിക് എന്ന പോക്കറ്റിലൊതുങ്ങുന്ന പി.സി സ്റ്റിക്കുകള്‍ ഏറെയിറങ്ങിയതും ഈവര്‍ഷമാണ്. ഇന്ത്യന്‍ കമ്പനി വര്‍ധമാന്‍ ടെക്നോളജീസ് പനാഷെ എയര്‍ പി.സി എന്ന പേരില്‍ പി.സി സ്റ്റിക്കുമായി ആളെ അമ്പരപ്പിക്കുകയും ചെയ്തു. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസിലുള്ള ഇന്ത്യന്‍ കമ്പനി ഇന്‍റക്സ് ഇറക്കിയ ഐറിസ്റ്റ് (iRist) എന്ന സ്മാര്‍ട്ട്വാച്ചുംനേട്ടങ്ങളുടെ പട്ടികയില്‍ ഇടംനേടി.  

തയാറാക്കിയത്: ജിന്‍സ് സ്കറിയ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.