പ്രിസ്മയില്‍ വീഡിയോയും

വെറും ഫോട്ടോകളെ ജീവന്‍ തുടിക്കുന്ന കലാസൃഷ്ടിയാക്കി മാറ്റുന്ന പ്രിസ്മയില്‍ വീഡിയോ സൗകര്യമത്തെി. 15 സെക്കന്‍ഡുള്ള വീഡിയോകളെ ആനിമേഷന്‍ കൂട്ടിച്ചേര്‍ത്ത് പൊലിമ കൂട്ടാനാണ് കൃത്രിമ ബുദ്ധിയുടെ പിന്തുണയുള്ള പ്രിസ്മ സഹായിക്കുക. നിലവില്‍ ആപ്പിള്‍ ഐഒഎസ് ആപ്പില്‍ മാത്രമാണ് വീഡിയോ പിന്തുണയുള്ളത്. താമസിയാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും എത്തുമെന്നാണ് സൂചന. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഓഫായാലും വീഡിയോ എഡിറ്റിങ് നടക്കും.

നെറ്റ് കണക്ഷനില്ലാതെ ഫോട്ടോകളെ കലാചിത്രങ്ങളാക്കാനുള്ള സൗകര്യം നേരത്തെ പ്രിസ്മയില്‍ എത്തിയിരുന്നു. നിലവില്‍ ഒമ്പത് വീഡിയോ ഫില്‍ട്ടറുകള്‍ മാത്രമാണുള്ളത്. വീഡിയോ പ്രോസസിങ് സമയം സ്മാര്‍ട്ട്ഫോണുകളുടെ ശേഷി ആശ്രയിച്ചാണിരിക്കുക. താമസിയാതെ ജിഫ് ചിത്രങ്ങളെയും കൈകാര്യം ചെയ്യാനുള്ള ശേഷി പ്രിസ്മയിലത്തെുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ പുറത്തിറങ്ങി മണിക്കൂറുകൊണ്ട് 17 ലക്ഷം പേരാണ് പ്രിസ്മ ഡൗണ്‍ലോഡ് ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.