ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ തീരുമാനം മൂലം ബുദ്ധിമുട്ടിലായ അഭയാർഥികൾക്ക് വീട് നൽകാനൊരുങ്ങി അമേരിക്കൻ ടെക് കമ്പനി. അമേരിക്കയിലെ ഒാൺലൈൻ ഷോപ്പിങ് രംഗത്തും ഹോം സ്റ്റേ മേഖലയിലും പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ എയർ ബിഎൻബിയാണ് തീരുമാനം എടുത്തത്.
കമ്പനിയുടെ സി.ഇ.ഒ ബ്രയാൻ ചെക്സിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സ്വന്തം നഗരത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്ക് വീട് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് യാത്ര തുടങ്ങി വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കും തീരുമാനത്തിെൻറ പ്രയോജനം ലഭിക്കുമെന്നും കമ്പനി മേധാവി അറിയിച്ചു.
കമ്പനിയുടെ ഹോം സ്റ്റേ ശൃഖലയുടെ ഭാഗമായി ലോകത്താകമാനം മൂന്ന് മില്യൺ വീടുകളുണ്ട്.അതുകൊണ്ട്അഭയാർഥികൾക്ക് വീടൊരുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും കമ്പനി സി.ഇ.ഒ ഫേസ്ബുക്കിൽ കുറിച്ചു. സഹായം ആവശ്യമുള്ളവർ തെൻറ മെയിൽ െഎഡിയിലേക്ക് ഇ–മെയിൽ അയച്ചാൽ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു മുമ്പും കമ്പനി ഇത്തരത്തിൽ ആളുകൾക്ക് സഹായം നൽകിയിട്ടുണ്ട്. ഇറ്റലിയിലും ചിലിയിലും ഭൂകമ്പങ്ങളുണ്ടായപ്പോൾ സഹായ ഹസ്തവുമായും കമ്പനി രംഗത്തെത്തിയിരുന്നു. എന്നാൽ ട്രംപിനോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്ന് കമ്പനി ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.