ഐഫോൺ 11 പ്രോയിൽ ഒറ്റ ടേക്കിൽ അഞ്ച്​ മണികൂർ 4K ഫൂ​ട്ടേജ്​; തരംഗമായി വിഡിയോ

ഐഫോൺ 11 പ്രോയിൽ സിംഗിൾ ​ടേക്കിൽ ആപ്പിൾ ചിത്രീകരിച്ച അഞ്ച്​ മണിക്കൂർ വിഡിയോ വൈറലാവുന്നു. റഷ്യയിലെ സ​​െൻറ്​ പീറ്റേഴ്​സ്​ബർഗിലുള്ള ഹെർമിറ്റേജ്​ മ്യൂസിയത്തിലാണ്​ ഐഫോൺ 11പ്രോയുമായി ആപ്പിളിൻെറ പ്രതിനിധികൾ കവാത്തിനിറങ ്ങിയത്​. അഞ്ച്​ മണിക്കൂറും 28 മിനിറ്റും 19 സെക്കൻറുകളുമെടുത്ത്​ കൈ കഴച്ച്​ ചിത്രീകരിച്ച രംഗങ്ങൾ ഒരു സ്​മാർട്ട്​ ഫോണിൽ പകർത്തിയതാണെന്ന്​ പറയാതെ ആരും വിശ്വസിക്കില്ല. അല്ലെങ്കിലും വിഡിയോ റെക്കോർഡിങ്​ മികവിൽ ആപ്പിളിനെ വെല്ലാൻ ഇനി ഒരു അവതാരം പിറക്കേണ്ടിയിരിക്കുന്നു.... ഒറ്റ ടേക്കിൽ റെക്കോർഡ്​ ചെയ്​ത ദൃശ്യങ്ങളിൽ മികച്ച ക്ലാരിറ്റിയും സ്​റ്റെബിലിറ്റിയും വൈറ്റ്​ ബാലൻസിങ്ങുമാണ്​​ കാണാനാവുക.

ഐഫോണിൻെറ വിഡിയോ കേപബിലിറ്റിയോടൊപ്പം ​​േലറ്റസ്റ്റ്​ മോഡലായ 11പ്രോയുടെ ബാറ്ററി കപ്പാസിറ്റി കൂടി ചർച്ചയാക്കുന്നുണ്ട്​. അഞ്ച്​ മണിക്കുറിന്​ മുകളിലുള്ള 4k ഫൂ​ട്ടേജാണ് യൂട്യൂബിലുള്ളത്​. സിംഗിൾ ചാർജിൽ അത്രയും നേരം റെക്കോർഡ്​ ചെയ്​തിട്ടും 16 % ചാർജ്​ ബാക്കിയുണ്ടെന്നാണ്​ ആപ്പിളിൻെറ അവകാശവാദം.

തുടർച്ചയായി ഫോ​ട്ടോ എടുക്കു​​േമ്പാഴും വിഡിയോ പകർത്തു​േമ്പാഴും മറ്റ്​ സ്​മാർട്ട്ഫോണുകൾ കുഴഞ്ഞുപോകുന്നത്​ ബാറ്ററി ലൈഫിൻെറ കാര്യത്തിലാണ്​. കാമറ അത്രത്തോളം ബാറ്ററി തിന്നുന്ന ആപ്ലിക്കേഷനാണെന്നർഥം. എന്നാൽ കൂപർട്ടിനോ കേന്ദ്രമായി പ്രവർത്തിക്കുന്ന​ ആപ്പിളിൻെറ ബാറ്ററി ഒപ്​റ്റിമൈസേഷൻ അവരൊക്കെ കണ്ട്​ പഠിക്കണം.

മ്യൂസിയത്തിലെ വിവിധ നിറങ്ങളിലുള്ള മനോഹരമായ ചിത്രങ്ങളും ശിൽപ്പഭംഗിയും പകർത്താൻ ആപ്പിളിൻെറ കാമറ ഒട്ടും ബുദ്ധിമുട്ടുന്നില്ല. റഷ്യയുടെ ചരിത്രം വിളിച്ചോതുന്ന 588 മാസ്റ്റർപീസുകളടങ്ങിയ 45 ആർട്ട്​ ഗാലറികളാണ്​ ഹെർമിറ്റേജ്​ മ്യൂസിയത്തിലുള്ളത്​. മ്യൂസിയത്തിൻെറ ദൃശ്യങ്ങളടങ്ങിയ വിഡിയോയുടെ 1.30 മിനിറ്റുള്ള ട്രെയിലറും ആപ്പിൾ പുറത്തുവിട്ടു.

Full View

‘ജോർദാൻ സ്​റ്റെയർകേസ്’​ ചിത്രീകരിച്ച്​ തുടങ്ങുന്ന വിഡിയോ അവസാനിക്കുന്നത്​ ​റഷ്യയിലുള്ള നിയോ ക്ലാസിക്കൽ പിയാനിസ്റ്റ്​ കിറിൽ റിച്ചറിൻെറ അതിഗംഭീര പിയാനോ പെർഫോമൻസോടെയാണ്​. അക്​സിൻയ കോഗാണ്​ വിഡിയോ സംവിധാനം ചെയ്​തിരിക്കുന്നത്​.

Full View
Tags:    
News Summary - Apple Captured this 5-Hour Video in a Single Take-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.