ഐഫോൺ 11 പ്രോയിൽ ഒറ്റ ടേക്കിൽ അഞ്ച് മണികൂർ 4K ഫൂട്ടേജ്; തരംഗമായി വിഡിയോ
text_fieldsഐഫോൺ 11 പ്രോയിൽ സിംഗിൾ ടേക്കിൽ ആപ്പിൾ ചിത്രീകരിച്ച അഞ്ച് മണിക്കൂർ വിഡിയോ വൈറലാവുന്നു. റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിലുള്ള ഹെർമിറ്റേജ് മ്യൂസിയത്തിലാണ് ഐഫോൺ 11പ്രോയുമായി ആപ്പിളിൻെറ പ്രതിനിധികൾ കവാത്തിനിറങ ്ങിയത്. അഞ്ച് മണിക്കൂറും 28 മിനിറ്റും 19 സെക്കൻറുകളുമെടുത്ത് കൈ കഴച്ച് ചിത്രീകരിച്ച രംഗങ്ങൾ ഒരു സ്മാർട്ട് ഫോണിൽ പകർത്തിയതാണെന്ന് പറയാതെ ആരും വിശ്വസിക്കില്ല. അല്ലെങ്കിലും വിഡിയോ റെക്കോർഡിങ് മികവിൽ ആപ്പിളിനെ വെല്ലാൻ ഇനി ഒരു അവതാരം പിറക്കേണ്ടിയിരിക്കുന്നു.... ഒറ്റ ടേക്കിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളിൽ മികച്ച ക്ലാരിറ്റിയും സ്റ്റെബിലിറ്റിയും വൈറ്റ് ബാലൻസിങ്ങുമാണ് കാണാനാവുക.
ഐഫോണിൻെറ വിഡിയോ കേപബിലിറ്റിയോടൊപ്പം േലറ്റസ്റ്റ് മോഡലായ 11പ്രോയുടെ ബാറ്ററി കപ്പാസിറ്റി കൂടി ചർച്ചയാക്കുന്നുണ്ട്. അഞ്ച് മണിക്കുറിന് മുകളിലുള്ള 4k ഫൂട്ടേജാണ് യൂട്യൂബിലുള്ളത്. സിംഗിൾ ചാർജിൽ അത്രയും നേരം റെക്കോർഡ് ചെയ്തിട്ടും 16 % ചാർജ് ബാക്കിയുണ്ടെന്നാണ് ആപ്പിളിൻെറ അവകാശവാദം.
തുടർച്ചയായി ഫോട്ടോ എടുക്കുേമ്പാഴും വിഡിയോ പകർത്തുേമ്പാഴും മറ്റ് സ്മാർട്ട്ഫോണുകൾ കുഴഞ്ഞുപോകുന്നത് ബാറ്ററി ലൈഫിൻെറ കാര്യത്തിലാണ്. കാമറ അത്രത്തോളം ബാറ്ററി തിന്നുന്ന ആപ്ലിക്കേഷനാണെന്നർഥം. എന്നാൽ കൂപർട്ടിനോ കേന്ദ്രമായി പ്രവർത്തിക്കുന്ന ആപ്പിളിൻെറ ബാറ്ററി ഒപ്റ്റിമൈസേഷൻ അവരൊക്കെ കണ്ട് പഠിക്കണം.
മ്യൂസിയത്തിലെ വിവിധ നിറങ്ങളിലുള്ള മനോഹരമായ ചിത്രങ്ങളും ശിൽപ്പഭംഗിയും പകർത്താൻ ആപ്പിളിൻെറ കാമറ ഒട്ടും ബുദ്ധിമുട്ടുന്നില്ല. റഷ്യയുടെ ചരിത്രം വിളിച്ചോതുന്ന 588 മാസ്റ്റർപീസുകളടങ്ങിയ 45 ആർട്ട് ഗാലറികളാണ് ഹെർമിറ്റേജ് മ്യൂസിയത്തിലുള്ളത്. മ്യൂസിയത്തിൻെറ ദൃശ്യങ്ങളടങ്ങിയ വിഡിയോയുടെ 1.30 മിനിറ്റുള്ള ട്രെയിലറും ആപ്പിൾ പുറത്തുവിട്ടു.
‘ജോർദാൻ സ്റ്റെയർകേസ്’ ചിത്രീകരിച്ച് തുടങ്ങുന്ന വിഡിയോ അവസാനിക്കുന്നത് റഷ്യയിലുള്ള നിയോ ക്ലാസിക്കൽ പിയാനിസ്റ്റ് കിറിൽ റിച്ചറിൻെറ അതിഗംഭീര പിയാനോ പെർഫോമൻസോടെയാണ്. അക്സിൻയ കോഗാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.