ന്യൂയോർക്ക്: മൊബൈൽ ഫോണുകളുടെ വിപണിക്കുമപ്പുറം കൂടുതൽ മേഖലകളിലേക്ക് കടന്നു കയറാനുള്ള ഒരുക്കത്തിലാണ് ടെക് ഭീമനായ ആപ്പിൾ. ഇതിൻെറ ഭാഗമായി പേയ്മെൻറ് ഉൾപ്പടെയുള്ള സംവിധാനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാന ാണ് ആപ്പിൾ ശ്രമിക്കുന്നത്. ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ആപ്പിൾ കാർഡ് എന്ന ക്രെഡിറ്റ് കാർഡ് സേവനം.
മാസ്റ്റർകാർഡ്, ഗോൾമാൻ സാച്ചസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ക്രെഡിറ്റ് കാർഡ് ആപ്പിൾ അവതരിപ്പിക്കുന്നത്. ഐഫോണിലെ വാലറ്റ് ആപ്പിലായിരിക്കും കാർഡ് ഉണ്ടാവുക. ആപ്പില്ലാതെ ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ കാർഡുകളും നൽകും. ഇടപാടുകൾക്കായി പ്രത്യേക വാർഷിക നിരക്ക് ഇൗടാക്കില്ല.
ഇടപാടുകൾക്കനുസരിച്ച് കാഷ്ബാക്ക് നൽകുന്നുണ്ട്. ഡെയിലി കാഷ് എന്നാണ് ഇതിന് ഇതിനിട്ടിരിക്കുന്ന പേര്. 3000 ഡോളർ മൂല്യമുള്ള ഇടപാട് ആപ്പിൾ കാർഡിലുടെ നടത്തിയാൽ 90 ഡോളർ കാഷ്ബാക്കായി ലഭിക്കും. ഇങ്ങനെ ഓരോ വ്യക്തികളുടെ ക്രെഡിറ്റ് പരിധിക്കനുസരിച്ച് കാഷ്ബാക്ക് നൽകും.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് ആപ്പിളിൻെറ ക്രെഡിറ്റ് കാർഡ് എല്ലാ ഉപയോക്താക്കൾക്കും ലഭിക്കില്ല. കാർഡ് ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നാണ് ആപ്പിൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, കാർഡ് ലഭിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങളെ കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.
അതേസമയം, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതിന് ശേഷം കൃത്യമായി പണം തിരിച്ചടച്ചില്ലെങ്കിൽ വൻ തുക പലിശയായി ഈടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.