സെൻ ബ്രാൻഡ്​ ഉൽപന്നങ്ങൾ വിൽക്കുന്നതിൽ അസൂസിന്​ വിലക്ക്​

ന്യൂഡൽഹി: അസൂസിൻെറ സെൻ ബ്രാൻഡിന്​ കീഴിലുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിന്​ വിലക്ക്​. ഡൽഹി ഹൈകോടതിയാണ്​ അസൂസിനെ ഉൽപന്നങ്ങൾ വിൽക്കുന്നതിൽ നിന്ന്​ വിലക്കിയത്​. എട്ട്​ ആഴ്​ചത്തേക്കാണ്​ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. സ്​മാർട്ട്​ഫോൺ, ടാബ്​ലെറ്റ്​, മൊബൈൽ, മറ്റ്​ ഉപകരണങ്ങൾ എന്നിവയ്​ക്കെല്ലാം വിലക്ക്​ ബാധകമാവും.

വിലക്ക്​ ഏർപ്പെടുത്തിയതോടെ സെൻഫോൺ മാക്​സ്​ സീരിസിലെ ഫോണുകൾ അസൂസിന്​ വിൽക്കാൻ സാധിക്കില്ല. അസൂസ്​ ഉപയാഗിച്ചു വരുന്ന സെൻ ട്രേഡ്​ മാർക്കിന്​ അവകാശം ഉന്നയിച്ച്​ ടെലികെയർ നെെറ്റ്​വർക്ക്​ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന സ്ഥാപനം നൽകിയ കേസ്​ പരിഗണിച്ചാണ്​ നടപടി. ജസ്​റ്റിസ്​ മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചി​േൻറതാണ്​ ഉത്തരവ്​.

ഫീച്ചർ ഫോണുകൾക്ക്​ വേണ്ടി സെൻ എന്ന ട്രേഡ്​മാർക്ക്​ തങ്ങൾ 2008ൽ സ്വന്തമാക്കിയതാണ്​ എന്ന്​ ടെലികെയർ പറയുന്നു. 2011 മുതലാണ്​ ഇന്ത്യൻ വിപണിയിൽ അസൂസ്​ സെൻ ബ്രാൻറിലുള്ള സ്​മാർട്ട്​ഫോണുകൾ പുറത്തിറക്കുന്നത്​.

Tags:    
News Summary - Asus zenphone series-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.