ന്യൂയോർക്: വാട്സ്ആപ്പിന് മുമ്പ് ഏറെ ജനപ്രീതിയുണ്ടായിരുന്ന ഇൻസ്റ്റൻറ് മെസേ ജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്ബെറി മെസഞ്ചര്‍(ബി.ബി.എം) പ്രവര്‍ത്തനം അവസാനിപ്പിക്കുന് നു. 2016ല്‍ ബി.ബി.എമ്മിെൻറ ലൈസന്‍സ് ബ്ലാക്ക്ബെറി എം.ടെക്കിന് കൈമാറിയിരുന്നു. ബി.ബി.എമ്മിെൻറ ഉപഭോക്തൃ സേവനങ്ങള്‍ നിര്‍ത്തലാക്കുന്ന കാര്യം എം.ടെക് സ്ഥിരീകരിച്ചു.
മേയ് 31 മുതലാണ് ബി.ബി.എം പ്രവര്‍ത്തനം നിര്‍ത്തുന്നത്. ബി.ബി.എമ്മിെൻറ എൻറര്‍പ്രൈസ് പതിപ്പ് ഇനിമുതല്‍ ലഭ്യമാവും. ആറു മാസത്തേക്ക് 2.46 ഡോളറാണ് ഉപയോഗിക്കാനുള്ള ചെലവ്. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ബി.ബി.എം എൻറര്‍പ്രൈസ് ആപ് ലഭിക്കും.
ഒരുകാലത്ത് ലോകത്ത് മുന്നിട്ടുനിന്നിരുന്ന മെസേജിങ് സേവനമായിരുന്നു ബി.ബി.എം 2005ലാണ് പുറത്തിറക്കിയത്. തുടക്കത്തില്‍ ഇത് ബ്ലാക്ക്ബെറി ഉപകരണങ്ങളില്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. മേയ് 31ന് മുമ്പ് ബി.ബി.എമ്മില്‍ പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും ഫയലുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ബി.ബി.എം പ്രവര്‍ത്തനരഹിതമായാല്‍ ആര്‍ക്കും അത് തുറക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.