തിരുവനന്തപുരം: ഈവർഷം തന്നെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ 4ജി സേവനം ലഭ്യമാകുമെന്ന് ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ പി.ടി. മാത്യു. കഴിഞ്ഞ മാർച്ച് മുതൽ 4ജി സേവനം പ്രധാന നഗരങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബി.എസ്.എൻ.എൽ നടത്തുന്നത്. എന്നാൽ സ്പെക്ട്രം ലഭ്യമാകാത്തതാണ് തടസ്സം. ഒരു മാസത്തിനുള്ളിൽ സ്പെക്ട്രം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങൾ അടുത്തമാസം ലഭ്യമാകുമെന്നും വളരെ വേഗത്തിൽ 4ജി സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേരളത്തിൽ 1.5 കോടി മൊബൈൽ കണക്ഷനുകളാണ് ബി.എസ്.എൻ.എല്ലിനുള്ളത്. മറ്റ് സേവനദാതാക്കളിൽനിന്ന് കടുത്തമത്സരം നേരിട്ടെങ്കിലും വരുമാനത്തിലും ലാഭത്തിലും ബി.എസ്.എൻ.എൽ സംസ്ഥാനത്ത് ഒന്നാമതായി തന്നെ തുടരുന്നതായും അദ്ദേഹം വ്യകതമാക്കി.
കേരളത്തിൽ ലാൻഡ് ലൈൻ കണക്ഷനുകളുടെ വളർച്ച കുറവാണെങ്കിലും എഫ്.ടി.ടി.എച്ച് (ഫൈബർ ടു ഹോം) കണക്ഷനുകളുടെ വളർച്ച കൂടുതലാണ്. വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
620 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ കൂടി സൗജന്യ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കും. ബി.എസ്എൻ.എല്ലിലേക്ക് പ്രതിമാസം 20,000 പേർ പോർട്ട് ചെയ്തെത്തുേമ്പാൾ 10,000 പേർ മാത്രമാണ് മറ്റ് സേവനദാതാക്കളിലേക്ക് പോർട്ട് ചെയ്ത് മാറുന്നത്.
കഴിഞ്ഞ ഒരുവർഷത്തെ നേട്ടം ഇങ്ങനെ
അടുത്ത ഒരുവർഷത്തെ ലക്ഷ്യങ്ങൾ ഇങ്ങനെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.