തിരുവനന്തപുരം: രാജ്യത്താദ്യമായി ബി.എസ്.എൻ.എൽ നൽകുന്ന 4 ജി സേവനം കേരളത്തിൽ നിലവിൽവന്നു. സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല ടെലിഫോൺ എക്സ്ചേഞ്ച്, ഉടുമ്പൻചോല ടൗൺ, ചെമ്മണ്ണാർ, കല്ലുപാലം, സേനാപതി എന്നിവിടങ്ങളിലാണ് ആദ്യം 4 ജി സേവനം ലഭ്യമാകുന്നത്. ബി.എസ്.എൻ.എൽ സി.എം.ഡി അനുപം ശ്രീവാസ്തവയെ ആദ്യ േകാൾ വിളിച്ച് 4 ജി പ്ലാൻ ഉദ്ഘാടനം ചെയ്തു. ബാക്കിസ്ഥലങ്ങളിലും ഈവർഷം അവസാനത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാകുന്ന ജോലി പുരോഗമിക്കുകയാണ്. ഉപഭോക്താവിന് കൂടിയ ഡാറ്റാ വേഗതയോടൊപ്പം മികച്ച അനുഭവവും പ്രദാനംചെയ്യുന്നതാണ് പദ്ധതിയെന്ന് ജനറൽ മാനേജർ ഡോ. എസ്. ജ്യോതി ശങ്കർ അറിയിച്ചു.
തെരഞ്ഞെടുത്ത ഒരു ലാൻഡ്ലൈൻ നമ്പറിലേക്ക് പരിധിയില്ലാത്ത ലോക്കൽ/എസ്.ടി.ഡി/റോമിങ് േകാളുകൾ വിളിക്കാൻ കഴിയുന്ന മൊബൈൽ ഹോം പ്ലാനിനും തുടക്കമായി. ഉപഭോക്താവിന് തെൻറ ലാൻഡ്ലൈൻ നമ്പറിനോട് അവസാനത്തെ ആറക്കങ്ങൾ വരെ സാമ്യമുള്ള മൊബൈൽ നമ്പർ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അധ്യക്ഷ ശോഭ കോശിക്ക് ‘ഹോം പ്ലാൻ 67’ ആദ്യ സിം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അമേരിക്കയിലേക്കും നേപ്പാളിലേക്കും ഇൻറർനാഷനൽ മൊബൈൽ പ്രീ പെയ്ഡ് റോമിങ് സൗകര്യവും ബി.എസ്.എൻ.എൽ വ്യാഴാഴ്ച മുതൽ ആരംഭിച്ചു. പ്രിൻസിപ്പൽ ജനറൽ മാനേജർ കുളന്തൈവേൽ, ജനറൽ മാനേജർ കെ. സത്യമൂർത്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.