നാളുകളായി ഡാറ്റാ ചോർച്ചയും സുരക്ഷാ പ്രശ്നങ്ങളും കാരണം വാർത്തകളിൽ നിറഞ്ഞു നിന്ന ഫേസ്ബുക്കും സ്ഥാപകൻ മാർക്ക് സക്കർബർഗും മുഖം മിനുക്കലിെൻറ പാതയിൽ. ഇന്നലെ നടന്ന ഫേസ്ബുക്കിെൻറ എഫ്8 കോൺഫറൻസിൽ അതിനൂതനവും സുരക്ഷയിലൂന്നിയതുമായ പുതിയ ഫീച്ചറുകളാണ് ഫേസ്ബുക്ക് മുന്നോട്ട്വെക്കുന്നത്.
ക്ലിയർ ഹിസ്റ്ററി
ക്ലിയർ ഹിസ്റ്ററി എന്ന പുതിയ ഫീച്ചറിലൂടെ നിങ്ങളുടെ ഫേസ്ബുക്കിലെ മുഴുവൻ സേർച്ച് ഹിസ്റ്ററിയും മായ്ച്ച് കളയാം. സൈറ്റുകൾ വഴിയും ആപ്പുകൾ വഴിയും ഫേസ്ബുക്ക് ശേഖരിക്കുന്ന വിവരങ്ങൾ പരസ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നത് ഇതിലൂടെ തടയും. കുക്കീസ് ക്ലിയർ ചെയ്യുന്നതിലൂടെ ഫേസ്ബുക്കിൽ വരുന്ന സജഷനുകൾക്കും നിയന്ത്രണം ഏർപ്പെടുത്താം.
വാട്ട്സ്ആപ്പിൽ ഗ്രൂപ്പ് വിഡിയോ കോളിങ്
ഫേസ്ബുക്കിന്‍റെ കീഴിലുള്ള വാട്ട്സ്ആപ്പിൽ ഇനി ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ഒരുക്കാനുള്ള പുറപ്പാടിലാണ് ഫേസ്ബുക്ക്. ആകർഷകമായ ഇമോജി സ്റ്റിക്കേഴ്സ് സംവിധാനവും വാട്ട്സ്ആപ്പിൽ അവതരിപ്പിക്കും.
വാട്ട്സ്ആപ്പ് സ്റ്റാറ്റസ്, വോയ്സ്-വീഡിയോ കോളിങ് എന്നിവക്ക് ലഭിച്ച അദ്ഭുതകരമായ വരവേൽപ്പാണ് പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ കാരണമായെതന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.
കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്വകാര്യ സംഘടന ഫേസ്ബുക്കിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വിവാദവും അതിനെ തുടർന്ന് കോടതി കയറിയ സംഭവവുമൊക്കെ മുന്നിൽ കണ്ടാണ് സുരക്ഷക്ക് പ്രാധാന്യം നൽകിയുള്ള എഫ്8 കോൺഫറൻസിന് സക്കർബർഗ് മുതിർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.