ബ്രസൽസ്: സോഷ്യൽ മീഡിയ നെറ്റ്വർക്കായ വാട്സ് ആപ്പിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് 800 കോടി രൂപ പിഴ. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തെറ്റായ വിവരം സമർപ്പിച്ചതിന് യൂറോപ്യൻ യുണിയനാണ് പിഴ ശിക്ഷ വിധിച്ചത്. 2014ലാണ് 1900 കോടി ഡോളർ മുടക്കി ഫേസ്ബുക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തത്.
2014ൽ വാട്സ് ആപ്പിനെ ഏറ്റെടുക്കുേമ്പാൾ രണ്ട് നെറ്റ്വർക്കുകളിലും അക്കൗണ്ടുകളും ഒാേട്ടാമേറ്റഡായി ബന്ധിപ്പിക്കില്ലെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരുന്നത്. പിന്നീട് ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യത നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. വാട്സ് ആപ്പ് ഉപഭോക്താകളുടെ ഫോൺ നമ്പറുകളും അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിച്ചത്. ഇതാണ് ഫേസ്ബുക്കിന് യൂറോപ്യൻ കമീഷൻ പിഴ ശിക്ഷ വിധിക്കാൻ കാരണം.
അതേസമയം, അന്വേഷണത്തില്‍ കമ്മിഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നല്‍കിയത് മന:പൂര്‍വമല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. പിഴയോടെ വിഷയത്തില്‍ മറ്റു നടപടികൾ ഉണ്ടാവില്ലെന്ന് കമീഷൻ ഉറപ്പ് നൽകിയതായും ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.