ന്യൂഡൽഹി: രക്തദാനത്തിന് സഹായിക്കാൻ പുതു ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്. സി.ഇ.ഒ മാർക്ക് സക്കർബർഗ് ട്വിറ്ററിലൂടെ പുതിയ ഫീച്ചർ സംബന്ധിച്ച സൂചന നൽകിയത്.
രക്തംദാനം ചെയ്യാൻ സന്നദ്ധതയുള്ള സംഘടനകൾ, ബ്ലഡ് ബാങ്ക്, വ്യക്തികൾ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ സംവിധാനം. ആർക്കെങ്കിലും രക്തം ആവശ്യമാണെങ്കിൽ ഇത് നൽകാൻ തയാറുള്ളവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നു. ഇതിനായി രക്തം നൽകാൻ തയാറുള്ളവർ ഫേസ്ബുക്കിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണം. രക്തം ആവശ്യമുള്ളവർക്ക് ദാതാക്കളുമായി ബന്ധപ്പെടാനുള്ള ഫീച്ചറും ഫേസ്ബുക്കിൽ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരും.
ഫേസ്ബുക്കിൽ അക്കൗണ്ടുള്ളവർ രക്തം നൽകാൻ തയാറാണെങ്കിൽ അത് പ്രൊഫൈലിൽ കൂട്ടിേചർക്കാം. രക്തം ആവശ്യമായി വരുേമ്പാൾ സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് ഇവരെ ബന്ധപ്പെടാൻ കഴിയുന്ന രൂപത്തിലാണ് ഫീച്ചറിെൻറ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.