ന്യൂഡൽഹി: ഇൻറർനെറ്റ് സമത്വ നിയമങ്ങൾക്ക് ‘ടെലികോം കമീഷൻ’ അംഗീകാരം നൽകി. ‘ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ’ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ സമർപ്പിച്ചത്. ഇൻറർനെറ്റ് ഉപഭോക്താക്കളുടെ ഉപയോഗത്തിൽ സേവനദാതാക്കൾ നടപ്പാക്കുന്ന വിവേചനം തടയുന്നതാണ് നിയമം. ചില നിർണായക ആപ്ലിക്കേഷനുകളും സേവനങ്ങളും നിയമത്തിെൻറ പരിധിക്ക് പുറത്താണ്. ഇവക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള നെറ്റ് ലൈനുകളും സാധാരണ സംവിധാനത്തിനേക്കാൾ മെച്ചപ്പെട്ട വേഗതയും ആവശ്യമായി വരുമെന്നതിനാലാണ് ഇത്. വിദൂര ശസ്ത്രക്രിയ, ആളില്ലാ കാറുകൾ തുടങ്ങിയവയാണ് ഇൗ ഗണത്തിൽ വരുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. ഇൻറർനെറ്റ് ഉള്ളടക്കത്തെ വിവേചനപരമായി ബാധിക്കും വിധം സേവനദാതാക്കൾ കരാറിൽ ഏർപ്പെടുന്നത് നിയന്ത്രിക്കണമെന്ന് ‘ട്രായ്’ നിർദേശിച്ചു.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാൽ കടുത്ത പിഴ ചുമത്തും. മൊബൈൽ ഒാപേററ്റർമാർക്കും സാമൂഹിക മാധ്യമ കമ്പനികൾക്കും ഇത് ബാധകമാണ്. പുതിയ ടെലികോം നയത്തിനും (ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയം-2018) കമീഷൻ അംഗീകാരം നൽകി. ഇതിന് കേന്ദ്ര കാബിനറ്റിെൻറ അനുമതി ലഭിക്കണം. രാജ്യത്ത് ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രാധാന്യം ഇതു സംബന്ധിച്ച യോഗത്തിൽ പെങ്കടുത്ത എല്ലാവരും ഉൗന്നിപ്പറഞ്ഞുവെന്ന് ‘നിതി ആയോഗ്’ സി.ഇ.ഒ അമിതാഭ് കാന്ത് വ്യക്തമാക്കി.
എല്ലാ ജില്ലകളിലും കാലതാമസമില്ലാതെ ഇൗ രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണം. അതുവഴി രാജ്യത്ത് വ്യാപാര അനുകൂല അന്തരീക്ഷം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി ഇൗ വർഷം അവസാനേത്താടെ 12.5 ലക്ഷം വൈ ഫൈ ഹോട്സ്പോട്ടുകൾ ഏർപ്പെടുത്തുന്നതിന് കമീഷൻ അംഗീകാരം നൽകിയതായി യോഗത്തിൽ പെങ്കടുത്ത ഉന്നേതാദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.