ഗൂ​ഗ്​​ള്‍ പ്ല​സി​നോ​ട് ബൈ പറയാം

ന്യൂ​യോ​ർ​ക്​: ഗൂ​ഗ്​​ള്‍ പ്ല​സ് ഏ​പ്രി​ൽ ര​ണ്ടോ​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. ഇ​തോ​ടെ ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും ഉ​ള്‍പ്പെ​ടെ ഉ​പ​യോ​ക്താ​വി​​​െൻറ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് എ​ല്ലാ ഉ​ള്ള​ട​ക്ക​വും ക​മ്പ​നി നീ​ക്കം ചെ​യ്യും. ഫെ​ബ്രു​വ​രി നാ​ലു മു​ത​ല്‍ പു​തി​യ അ​ക്കൗ​ണ്ടോ പേ​ജു​ക​ളോ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഗൂ​ഗ്​​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​യ​ച്ചു​തു​ട​ങ്ങി. ‘‘ഏ​പ്രി​ല്‍ ര​ണ്ടു മു​ത​ല്‍ നി​ങ്ങ​ളു​ടെ ഗൂ​ഗ്​​ള്‍ പ്ല​സ് അ​ക്കൗ​ണ്ടും നി​ങ്ങ​ള്‍ നി​ര്‍മി​ച്ച ഗൂ​ഗ്​​ള്‍പ്ല​സ് പേ​ജു​ക​ളും പി​ന്‍വ​ലി​ക്ക​ും. അ​ന്ന് മു​ത​ല്‍ ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം നീ​ക്കം ചെ​യ്തു തു​ട​ങ്ങും. ഗൂ​ഗ്​​ള്‍ പ്ല​സി​ല്‍ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള ചി​ത്ര​ങ്ങ​ള്‍, വി​ഡി​യോ​ക​ള്‍, ആ​ല്‍ബം ആ​ര്‍ക്കൈ​വ്, ഗൂ​ഗ്​​ള്‍ പ്ല​സ് പേ​ജു​ക​ള്‍ എ​ല്ലാം നീ​ക്കം ചെ​യ്യും. ഈ ​ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​വ​ര്‍ക്ക് അ​വ​രു​ടെ ഡാ​റ്റ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഏ​പ്രി​ലി​ന് മു​മ്പ്​ അ​വ ഡൗ​ണ്‍ലോ​ഡ് ചെ​യ്തി​രി​ക്ക​ണം. അ​തേ​സ​മ​യം, ഗൂ​ഗ്​​ള്‍ ഫോ​ട്ടോ​സി​ലേ​ക്ക് ബാ​ക്ക് അ​പ് ചെ​യ്ത ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളും നീ​ക്കം ചെ​യ്യ​പ്പെ​ടി​ല്ല’’ -ഗൂ​ഗ്​​ള്‍ അ​റി​യി​ച്ചു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ കു​റ​വാ​ണ് പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഒ​പ്പം ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്തു​യ​രു​ന്ന ഉ​ൽ​പ​ന്ന​മാ​ക്കി നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ വെ​ല്ലു​വി​ളി​ക​ളു​ള്ള​തു​കൊ​ണ്ടു​മാ​ണ് പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ഗൂ​ഗ്​​ൾ വ്യ​ക്ത​മാ​ക്കി. ഗൂ​ഗ്​​ള്‍ പ്ല​സി​ലെ ഉ​ള്ള​ക്ക​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​ന്ന പ്ര​ക്രി​യ​ക്ക്​ മാ​സ​ങ്ങ​ളെ​ടു​ക്കും. അ​തു​വ​രെ ഉ​ള്ള​ക്ക​ങ്ങ​ള്‍ അ​വി​ടെ​ത്ത​ന്നെ​യു​ണ്ടാ​വും. 2011ല്‍ ​എ​ത്തി​യ ഗൂ​ഗ്​​ള്‍ പ്ല​സ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്താ​ന്‍പോ​കു​ന്നു​വെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Google+ Will Officially Shut Down on April 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.