ന്യൂഡൽഹി: ലോക്കി റാൻസംവെയറിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യാൻ ശേഷിയുള്ളതാണ് പുതിയ റാൻസംവെയർ. ഇലക്ട്രോണികസ് െഎ.ടി സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ലോക്കി റാൻസംവെയർ ഉപയോഗിച്ച് ലോക്ക് ചെയ്ത് കമ്പ്യൂട്ടറുകൾ അൺലോക്ക് ചെയ്യാൻ അര ബിറ്റ്കോയിൻ ആയിരിക്കും ഹാക്കർമാർ ആവശ്യപ്പെടുക എന്നും കേന്ദ്ര െഎ.ടി മന്ത്രാലയം വ്യക്തമാക്കി. ഏകദേശം 1.5 ലക്ഷമാണ് ഇപ്പോഴത്തെ അര ബിറ്റ് കോയിനിെൻറ മൂല്യം.
23 മില്യൺ സന്ദേശങ്ങൾ ഒാൺലൈനിലിലൂടെ റാൻസംവെയർ പ്രചരിപ്പിക്കുന്നതിനായി പ്രവഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രങ്ങളും ടെക്സ്റ്റ് ഫയലുകളും സന്ദേശങ്ങൾക്കൊപ്പം പ്രചരിക്കുന്നുണ്ട്. ചിത്രങ്ങൾ പ്രിൻറ് ചെയ്യാനോ സ്കാൻ ചെയ്യാനോയായിരിക്കും സന്ദേശങ്ങളിൽ ആവശ്യപ്പെടുക. ഇവരുടെ ആവശ്യം അംഗീകരിച്ചാൽ റാൻസംവെയർ നമ്മുടെ കമ്പ്യൂട്ടറുകളെ കീഴടക്കും. ഇമെയിലുകൾ ഒാപ്പൺ ചെയ്യുേമ്പാൾ ജാഗ്രത പുലർത്തുക എന്നതാണ് റാൻസംവെയർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.