ഗ്രൂപ്​ വിഡിയോ കോളുമായി വാട്​സ്​ആപ്​

ആൻഡ്രോയിഡ്​​, ​െഎഫോൺ ഉപ​ഭോക്താക്കളുടെ വാട്‌സ്ആപ്പില്‍ ഗ്രൂപ് വിഡിയോ കോള്‍ സൗകര്യം താമസിയാതെ എത്തും. ചില ആന്‍ഡ്രോയിഡ്, ആപ്പിൾ ഫോണുകളില്‍ പരീക്ഷണാടിസ്​ഥാനത്തിൽ ഇപ്പോൾതന്നെ ലഭ്യമായിത്തുടങ്ങിയെന്നാണ്​ റിപ്പോർട്ടുകൾ. വാട്‌സ്ആപ് നിശ്ചയിച്ചവര്‍ക്കേ ഇൗ സംവിധാനം ഇപ്പോൾ ലഭിക്കൂ. ഇപ്പോൾ ഗ്രൂപ് വിഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേസമയം മൂന്നുപേർക്കാണ് കോൾ ചെയ്യാൻ കഴിയുക. ഇത്​ സ്​ഥിരമായാൽ ആളുകളുടെ എണ്ണം നാലാകും.

വാട്‌സ്ആപ്പി​​െൻറ ഐ.ഒ.എസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് പുതിയ സംവിധാനം എത്തിയത്​. ആന്‍ഡ്രോയിഡി​​െൻറ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് 2.18.155 ആണ്. ഭാവിയിൽ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ വലത് മുകളിൽ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടൺ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്​ട്​ ആവും. ആളുകളെ ചേര്‍ക്കുന്നതോടൊപ്പം സ്‌ക്രീന്‍ വിഭജിക്കപ്പെടുകയും അതില്‍ മറ്റുള്ളവരെ കാണാന്‍ സാധിക്കുകയും ചെയ്യും. അടുത്തിടെ നടന്ന ഫേസ്​ബുക്​ എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗ്രൂപ് വിഡിയോ കോളിങ്ങും വാട്‌സ്ആപ് സ്​റ്റിക്കർ സംവിധാനവും എത്തുമെന്ന് വാട്‌സ്ആപ്പി​​െൻറ ഉടമകളായ ഫേസ്​ബുക്​ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, സ്​റ്റിക്കർ ഇതുവരെ 45 കോടി പ്രതിദിന ഉപ​ഭോക്താക്കളുള്ള വാട്​സ്ആപ്​ പുറത്തിറക്കിയിട്ടില്ല. ഫേസ്​ബുക്​ മെസഞ്ചർ​, വീ ചാറ്റ്​, ലൈൻ എന്നീ ആപ്പുകളുടെ പാത പിന്തുടർന്നാണ്​ ആപ്​ നിർമാതാക്കൾക്ക്​ സ്​റ്റിക്കർ ശേഖരം ഒരുക്കാനുള്ള അനുമതി നൽകുന്നത്​. വാട്​സ്​ആപ്​ ഫോർ ബിസിനസ്​ ആപ്​ പരിഷ്​കരിച്ച്​ ഉപഭോക്താക്കളെ നേടാനും ലക്ഷ്യമുണ്ട്​. 

Tags:    
News Summary - Group Vedio Call in Whats App - Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.