ഗ്രൂപ് വിഡിയോ കോളുമായി വാട്‌സ്ആപ്
text_fieldsആൻഡ്രോയിഡ്, െഎഫോൺ ഉപഭോക്താക്കളുടെ വാട്‌സ്ആപ്പില്‍ ഗ്രൂപ് വിഡിയോ കോള്‍ സൗകര്യം താമസിയാതെ എത്തും. ചില ആന്‍ഡ്രോയിഡ്, ആപ്പിൾ ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾതന്നെ ലഭ്യമായിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ് നിശ്ചയിച്ചവര്‍ക്കേ ഇൗ സംവിധാനം ഇപ്പോൾ ലഭിക്കൂ. ഇപ്പോൾ ഗ്രൂപ് വിഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേസമയം മൂന്നുപേർക്കാണ് കോൾ ചെയ്യാൻ കഴിയുക. ഇത് സ്ഥിരമായാൽ ആളുകളുടെ എണ്ണം നാലാകും.
വാട്സ്ആപ്പിെൻറ ഐ.ഒ.എസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് പുതിയ സംവിധാനം എത്തിയത്. ആന്ഡ്രോയിഡിെൻറ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് 2.18.155 ആണ്. ഭാവിയിൽ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ വലത് മുകളിൽ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടൺ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്ട് ആവും. ആളുകളെ ചേര്‍ക്കുന്നതോടൊപ്പം സ്‌ക്രീന്‍ വിഭജിക്കപ്പെടുകയും അതില്‍ മറ്റുള്ളവരെ കാണാന്‍ സാധിക്കുകയും ചെയ്യും. അടുത്തിടെ നടന്ന ഫേസ്ബുക് എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗ്രൂപ് വിഡിയോ കോളിങ്ങും വാട്‌സ്ആപ് സ്റ്റിക്കർ സംവിധാനവും എത്തുമെന്ന് വാട്സ്ആപ്പിെൻറ ഉടമകളായ ഫേസ്ബുക് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, സ്റ്റിക്കർ ഇതുവരെ 45 കോടി പ്രതിദിന ഉപഭോക്താക്കളുള്ള വാട്‌സ്ആപ് പുറത്തിറക്കിയിട്ടില്ല. ഫേസ്ബുക് മെസഞ്ചർ, വീ ചാറ്റ്, ലൈൻ എന്നീ ആപ്പുകളുടെ പാത പിന്തുടർന്നാണ് ആപ് നിർമാതാക്കൾക്ക് സ്റ്റിക്കർ ശേഖരം ഒരുക്കാനുള്ള അനുമതി നൽകുന്നത്. വാട്‌സ്ആപ് ഫോർ ബിസിനസ് ആപ് പരിഷ്കരിച്ച് ഉപഭോക്താക്കളെ നേടാനും ലക്ഷ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.