ഫോണും ടാബ്ലെറ്റുമായിരുന്നില്ല ആപ്പിളിെൻറ ഇൗ വർഷത്തെ വേൾഡ് ഡെവലപ്പേഴ്സ് കോൺഫറൻസിെൻറ സവിശേഷത. ഹോംപോഡ് എന്ന പുതിയ സ്പ്പീക്കർ അവതരിപ്പിച്ച് കൊണ്ടാണ് ഇത്തവണ ആപ്പിൾ ഉപഭോക്താക്കളെ ഞെട്ടിക്കുന്നത്. ആമസോണിെൻറ ഇക്കോ ഗൂഗിൾ ഹോം എന്നിവക്കുള്ള ആപ്പിളിെൻറ മറുപടിയാണ് സിരി അധിഷ്ടിതമാക്കി പ്രവർത്തിക്കുന്ന ഹോംപോഡ്.
ഒറ്റ നോട്ടത്തിൽ ഒരു കുഞ്ഞൻ സ്പീക്കർ അത്രയേ ഹോംപോഡിനെ ആദ്യ കാണുന്നവർക്ക് തോന്നു. പക്ഷേ ഹോംപോഡ് ചില്ലറക്കാരനല്ല. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായി ശബ്ദ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സ്പീക്കറാണ് ഹോംപോഡ്.
അടിസ്ഥാനപരമായി ഒരു മ്യൂസിക്ക് പ്ലേയറായണ് ഹോംപോഡ്. പക്ഷേ സംഗീതത്തെ പുനരവതിരപ്പിക്കുകയാണെന്ന് അറിയിച്ചാണ് ആപ്പിൾ ഹോംപാഡിനെ പുറത്തിറക്കിയത്. എവിടെയാണോ വെച്ചിരിക്കുന്നത് ആ മുറിയുടെ ആകൃതി തിരിച്ചറിഞ്ഞ് ശബ്ദം ക്രമീകരിക്കാൻ ഹോംപോഡിനാവും. മറ്റൊരു ഹോംപോഡുമായി പെയർ ചെയ്താൽ ശബ്ദാനുഭവം കൂടുതൽ മനോഹരമാവും.
മ്യൂസിക്കോളജിസ്റ്റ് സംവിധാനമാണ് സ്പീക്കറിെൻറ ഏറ്റവും വലിയ പ്രത്യേകത. സിരി അധിഷ്ടിതമാക്കി പ്രവർത്തിക്കുന്ന മ്യൂസിക്കോളജിസ്റ്റുമായി നിങ്ങൾക്ക് സംസാരിക്കാം. ഇഷ്ടപ്പെട്ട പാട്ട് കേൾപ്പിക്കാൻ ആവശ്യപ്പെടാം. ഇത്തരത്തിൽ സ്പീക്കറിനെ നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനമായാണ് മ്യൂസിക്കോളജിസ്റ്റിനെ ആപ്പിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതോടൊപ്പം കാലവസ്ഥ, വാർത്ത, മെസേജ്, പോഡ്കാസ്റ്റ്, സ്റ്റോക്ക്സ് ഉൾപ്പടെ എന്തും ഹോം പോഡിനോട് ചോദിക്കാം. എല്ലാത്തിനും കൃത്യമായ ഉത്തരം ഇത് നൽകും.
പുത്തൻ െഎപാഡുകൾ വിപണിയിലേക്ക്
ഡിസ്പ്ലേ വലിപ്പം കൂട്ടിയാണ് ആപ്പിൾ പുതിയ രണ്ട് െഎപാഡ് മോഡലുകൾ വിപണിയിലിറക്കിയിരിക്കുന്നത്. 10.5, 12.5 എന്നീ രണ്ട് ഡിസ്പ്ലേ സൈസിലാവും പുതിയ െഎപാഡ് മോഡലുകൾ വിപണിയിലെത്തുക. 10.5 ഇഞ്ച് വലിപ്പമുള്ള മോഡലിന് 41,700 രൂപയും 12.5 ഇഞ്ച് മോഡലിന് 51,400 രൂപയുമാണ് വില. 512 ജി.ബിയാണ് ഉയർന്ന വകഭേദത്തിെൻറ സ്റ്റോറേജ്. പുതിയ െഎപാഡുകൾ ഉപഭോക്താകൾക്ക് ഇപ്പോൾ തന്നെ ഒാർഡർ ചെയ്യാമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയിൽ ഷിപ്പിങ് ആരംഭിക്കുമെന്നാണ് സൂചന.
പുതുമകളുമായി െഎ.ഒ.എസ് 11
ആപ്പിളിെൻറ ഒാപ്പറേറ്റിങ് സിസ്റ്റം െഎ.ഒ.എസ് 10നെ പരിഷ്കരിച്ച് ഇറക്കുകയാണ് ആപ്പിൾ. ശബ്ദം, ബ്രൈറ്റ്നെസ്സ് എന്നിവ ക്രമീകരിക്കുന്നതിനുളള പുതിയ പാനൽ. പരിഷ്കരിച്ച ആപ്പിൾ പേ സംവിധാനം. ആഗ്മെൻറഡ് റിയാലിറ്റി അധിഷ്ടിതമായ കൂടുതൽ ആപ്പുകൾ. പരിഷ്കരിച്ച് ഇറക്കിയിരിക്കുന്ന സിരിയും, മാപ്പും എന്നിവയാണ് െഎ.ഒ.എസ് 11 പ്രധാന പ്രത്യേകതകൾ.
കരുത്ത് കൂട്ടി െഎ–മാക്
പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ആപ്പിൾ അവരുടെ ഡെസ്ക്ടോപ്പ് ശൃഖലയെ കുറച്ച് കൂടി കരുത്ത് കൂട്ടി രംഗത്തറിക്കുന്നു. 18 കോർ പ്രൊസസറാണ് െഎമാക് പ്രോയുടെ പ്രധാന പ്രത്യേകത. ഇതിനൊപ്പം റാഡേൺ വേഗ എന്നറിയപ്പെടുന്ന ഗ്രാഫിക്സ് ചിപ്പ്സെറ്റും ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസംബർ മാസം മുതൽ െഎമാകിെൻറ ഷിപ്പിങ് ആരംഭിക്കും. 5000 ഡോളറാണ് െഎമാക് പ്രോയുടെ വില. ചില ഡെസ്ക്ടോപ്പുകളുടെ വില ആപ്പിൾ കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.