ഡ്രോൺ പറത്തുന്നവർ സൂക്ഷിക്കുക; പുതിയ നയവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആകാശ ചിത്രങ്ങൾ എടുക്കുന്നത്​ മുതൽ സാധനങ്ങൾ കൈമാറാൻ വരെ ഇന്ന് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്​. എന്നാൽ ചില സുരക്ഷ പ്രശ്​നങ്ങളും ഡ്രോണുകൾ ഉയർത്തുന്നുണ്ട്​. ഇത്​ മനസിലാക്കി ഡ്രോണുകൾ ഉപയോഗിക്കുന്നതിനായി പുതിയ നയം അവതരിപ്പിക്കാനൊരുങ്ങുകയാണ്​ കേന്ദ്രസർക്കാർ. ഡിസംബർ ഒന്ന്​ മുതൽ പുതിയ നയം നിലവിൽ വരും.

റിമോട്ട്​ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന എയർക്രാഫ്​റ്റുകൾ, ഒാ​േട്ടാമാറ്റിക്​ എയർക്രാഫ്​റ്റുകൾ എന്നിവയുടെ പ്രവർത്തനത്തിനുള്ള നയമാണ്​ കേന്ദ്രസർക്കാർ രൂപീകരിക്കുക. ഡ്രോണുകളെ റിമോട്ട്​ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന എയർക്രാഫ്​റ്റുകളുടെ കൂട്ടത്തിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. പുതിയ നയമനുസരിച്ച്​ ഡ്രോണുകളെ നാലായി തിരിച്ചിട്ടുണ്ട്​. 250 ഗ്രാമിൽ താഴെ ഭാരമുള്ള നാനോ, 250 ഗ്രാം മുതൽ 2 കിലോ ഗ്രാം വരെ മൈക്രോ, 2 കിലോ ഗ്രാം മുതൽ 25 കിലോ ഗ്രാം വരെ സ്​മാൾ, 25 കിലോ ഗ്രാം മുതൽ 150 കിലോ ഗ്രാം വരെ മീഡിയം, 150 കിലോ ഗ്രാമിന്​ മുകളിൽ ലാർജ്​ എന്നിങ്ങനെയാണ്​ വിവിധ കാറ്റഗറികൾ.

ഇതിൽ നാനോ, മൈക്രോ വിഭാഗങ്ങൾക്ക്​ ലൈസൻസ്​ ആവശ്യമില്ല. മറ്റ്​ വിഭാഗങ്ങളിലുള്ള ഡ്രോണുകൾ പറത്തണമെങ്കിൽ അവ രജിസ്​റ്റർ ചെയ്​ത്​ യുണിക്​ ​െഎഡൻറിഫിക്കേഷൻ നമ്പർ കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളു. രാത്രിയിൽ ഉപയോഗിക്കുന്നതിന്​ നിരോധനമുണ്ട്​​. 18 വയസ്​ പൂർത്തിയായവർക്ക്​ മാത്രമേ ഡ്രോൺ പറത്താനുള്ള ലൈസൻസ്​ നൽകു. ഇതിന്​ പുറമേ ഇംഗ്ലീഷ്​ പരിജ്ഞാനവും പത്താം ക്ലാസ്​ ജയവും ആവശ്യമാണ്​. വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിർത്തി, ന്യൂഡൽഹി വിജയ്​ ചൗക്ക്​, സംസ്ഥാന സെക്രട്ടറിയേറ്റ്​ മന്ദിരങ്ങൾ, സേന കേന്ദ്രങ്ങൾ മറ്റ്​ സുരക്ഷാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡ്രോൺ പറത്താൻ അനുമതി ഉണ്ടാവില്ല.

Tags:    
News Summary - India’s Drone Policy is Finally Taking Shape, But be Careful About The Weight Before You Buy-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.