മുംബൈ: ട്രാൻസിഷൺ ഹോൾഡിങ്ങിെൻറ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് പുത്തൻ സ്മാർട്ട്ഫോൺ പുറത്തിറക്കി. ഇൻഫിനിക്സ് ഹോട്ട് 6 പ്രോയാണ് കമ്പനി പുതുതായി വിപണിയിലിറക്കിയിരിക്കുന്നത്. ഫേസ് അൺലോക്ക്, ഡ്യുവൽ റിയർ കാമറ, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഫോണിെൻറ പ്രധാന സവിശേഷതകൾ. 7,999 രൂപയാണ് ഇൻഫിനിക്സ് ഹോട്ട് 6 പ്രോയുടെ വില.
3 ജി.ബി 32 ജി.ബി സ്റ്റോറേജ് മോഡലാണ് 7,999 രൂപക്ക് കമ്പനി ലഭ്യമാക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയാകും ഫോണിെൻറ വിൽപന. സാൻഡ്സ്റ്റോൺ ബ്ലാക്ക്, മാജിക് ഗോൾഡ്, റെഡ് നിറങ്ങളിൽ ഫോൺ ലഭ്യമാകും.5.99 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുണ്ടാകുക. സ്നാപ്ഡ്രാഗൺ 425 എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുക. 3ജി.ബി 32 ജി.ബി സ്റ്റോറേജുള്ള ഫോണിൽ എസ്.ഡി കാർഡ് ഉപയോഗിച്ച് ഇത് വർധിപ്പിക്കുകയും ചെയ്യാം.
13,2 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളാണ് ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. ഇരട്ട ഫ്ലാഷും കാമറയിൽഉൾപ്പെടുത്തിയിട്ടുണ്ട്. പോർട്രയിറ്റ് മോഡും ഫോണിനൊപ്പം നൽകിയിട്ടുണ്ട്. അഞ്ച് മെഗാപിക്സലിേൻറതാണ് സെൽഫി കാമറ. മുൻ വശത്തും ഫ്ലാഷ് നൽകിയിട്ടുണ്ട്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടുത്ത് 4.1, മൈക്രോ യു.എസ്.ബി തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.