ജിയോ ഇന്ത്യക്ക്​ പുറത്തേക്കും; ആദ്യമെത്തുക യൂറോപ്പിൽ

മുംബൈ: മുകേഷ്​ അംബാനിയു​െട ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോ ആഗോളതലത്തിലും സാന്നിധ്യമുറപ്പിക്കാൻ ഒരുങ്ങുന്നു. ഇതി​​െൻറ ഭാഗമായി യൂറോപ്പിലാവും കമ്പനി ആദ്യം സേവനം ആരംഭിക്കുക. ഇതി​​െൻറ ഭാഗമായി എസ്​റ്റോണിയയിലാവും ജിയോ ആദ്യമായി സ്ഥാപനം ആരംഭിക്കുക. ഇതിലുടെ യൂറോപ്യൻ യൂണിയനുമായി സഹകരിച്ച്​ കൂടുതൽ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാമെന്നാണ്​ ജിയോയുടെ കണക്ക്​ കൂട്ടൽ. 

ഇ-റെസിഡൻസി പദ്ധതിയാവും എസ്​റ്റോണിയയിൽ ജിയോ ആരംഭിക്കുക. ഇൗ പദ്ധതി പ്രകാരം സർക്കാർ നൽകുന്ന ഡിജിറ്റൽ ​െഎ.ഡി കാർഡ്​ ലോകത്ത്​ എവിടെയും ഉപയോഗിക്കാം. പദ്ധതി നടപ്പിലാക്കാനായി റിലയൻസ്​ 12.20 കോടി രൂപ നിക്ഷേപിക്കുമെന്നാണ്​ വിവരം. നിലവിൽ 170 രാജ്യങ്ങളിൽ ജിയോക്ക്​ റോമിങ്​ സേവനമുണ്ട്​.

2016 സെപ്​തംബറിലാണ്​ ഇന്ത്യയിൽ റിലയൻസ്​ ജിയോ സേവനം ആരംഭിച്ചത്​. സൗജന്യ പ്ലാനുകളിലുടെയും കിടിലൻ ഒാഫറുകളിലുടെയും ഇന്ത്യൻ വിപണിയിൽ ജിയോ തരംഗമാവുകയായിരുന്നു. ഇന്ത്യയിൽ അതിവേഗം വളരുന്ന മൊബൈൽ കമ്പനികളിലൊന്നാണ്​ റിലയൻസ്​ ജിയോ.

Tags:    
News Summary - Jio going global? Mukesh Ambani eyes a foothold in Estonia to capture Europe-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.