മെസേജിങ് ആപായ വാട്സ് ആപ് ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ പരീക്ഷിക്കുന്നു. ഗ്രൂപ്പ് ഇൻവിറ്റേഷൻ ഫീച്ചറ ാണ് വാട്സ് ആപിൽ പുതുതായി എത്തുന്നത്. െഎ.ഒ.എസ് പതിപ്പിലാണ് ഫീച്ചർ ആദ്യമെത്തുക. വൈകാതെ തന്നെ ആൻഡ്രോയിഡിലേ ക്കും വാട്സ് ആപിെൻറ പുതിയ സേവനം ലഭ്യമാകും . വാബീറ്റഇൻഫോയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വിട്ടത്.
ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാട്സ് ആപ് ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചർ. മൂന്ന് തരത്തിലാണ് വാട്സ് ആപിെൻറ പുതിയ ഫീച്ചർ പ്രവർത്തിക്കുക. ഇതിൽ ആദ്യത്തേത് 'എവരിവൺ' എന്ന ഫീച്ചറാണ്. ഇതാണ് സെലക്ട് ചെയ്യുന്നതെങ്കിൽ ഉപയോക്താവിെൻറ അനുമതി ഇല്ലാതെ ആയാളെ ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കും.
രണ്ടാമത്തേത് മൈ കോൺടാക്ട്സ് എന്ന ഒാപഷ്നാണ്. ഇതുപ്രകാരം ഉപഭോക്താക്കളുടെ കോൺടാക്ടിൽ ഉള്ളവർക്ക് മാത്രമേ ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കുകയുള്ളു. ഇത് കോൺടാക്ടിലുള്ളവർ ഗ്രൂപ്പ് ഇൻവിറ്റേഷൻ വഴി മാത്രമേ സാധ്യമാകു. മൂന്നാമത്തെ ഒാപ്ഷൻ നോബഡി എന്നതാണ് അനുമതിയില്ലാതെ ആർക്കും ഒരാളെ ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുകയില്ല. വാട്സ് ആപിലെ സെറ്റിങ്സിൽ പ്രൈവസി സെലക്ട് ചെയ്താണ് ഫീച്ചർ ആക്ടിവേഷൻ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.