ആനന്ദവും ആരോഗ്യവും തന്നിരുന്ന കളികളെ ചെറിയ സ്ക്രീനിലേക്കൊതുക്കിയതോടെ മരണക്കെണി കീശയിലൊതുങ്ങി. ബ്ലൂ വെയ്ൽ ചലഞ്ചിെൻറ വലയിൽ അറിഞ്ഞും അറിയാതെയും കുരുങ്ങുന്ന കൗമാരക്കാരെ നല്ലവഴിയിലേക്ക് നയിക്കാം. മരണെമാളിപ്പിച്ച് ആകർഷിക്കുന്ന ‘ബ്ലൂ വെയ്ൽ സൂയിസൈഡ് ചലഞ്ച്’എന്ന ഒാൺലൈൻ ഗെയിമിന് മറുപടിയാവുകയാണ് കളികളിലൂടെ ബുദ്ധികൂട്ടുന്ന പിങ്ക് വെയ്ൽ ചലഞ്ച്. ബ്ലൂ വെയ്ലിെൻറ അഡ്മിനിസ്ട്രേറ്റർമാർ കൈയിൽ തിമിംഗലത്തെ വരയാനും കടലിൽ ചാടാനും ആഹ്വാനം ചെയ്യുേമ്പാൾ പിങ്ക് വെയിലിൽ നല്ല പോസിറ്റിവ് ടാസ്ക്കുകളിലൂടെ കളിക്കാരെ ഉൗർജസ്വലരാക്കുകയാണ് ചെയ്യുക.
ബ്രസീലിലാണ് ബലെ റോസ (Baleia Rosa) എന്ന് വിളിക്കുന്ന പിങ്ക് വെയിൽ ചലഞ്ച് ഗെയിമിെൻറ ജനനം. ബ്ലൂ വെയ്ലിെൻറ അപകടകരമായ സ്വാധീനവലയം കണ്ടാണ് ഇൗ ഗെയിം സൃഷ്ടിച്ചത്. പോർചുഗീസ് ഭാഷയിൽ ബലെ റോസ എന്നാൽ, പിങ്ക് വെയിൽ (ഇളം ചുവപ്പ് തിമിംഗലം) എന്നാണ്. ഇതിെൻറ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ 3.40 ലക്ഷം ഫോളോവർമാരുണ്ട്. 50 ടാസ്ക്കുകളിലൂടെ ബ്ലൂ വെയ്ൽ മരണത്തിലേക്ക് നയിക്കുേമ്പാൾ സന്തോഷകരമായ ജീവിതം നൽകുന്ന പിങ്ക് വെയ്ലിൽ 107 ടാസ്ക്കുകളാണുള്ളത്.
ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റിലെ സർക്കാറിെൻറ സഹായവും ഇൗ ഗെയിമിനുണ്ട്. baleiarosa.com.br എന്ന വിലാസം വഴി ഒാൺലൈനായും െഎഫോൺ, ആൻഡ്രോയിഡ് ആപ്പുകളായും ഇൗ ഗെയിം ലഭിക്കും. സമൂഹ മാധ്യമങ്ങളിൽ പേജുകൾ പോർചുഗീസിലാണെങ്കിലും വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഇംഗ്ലീഷ്, പോർചുഗീസ്, സ്പാനിഷ് ഭാഷകളുെട പിന്തുണയുണ്ട്.
ബ്ലൂ വെയ്ലിലെ പോലെ ടാസ്ക്കുകൾ വീതിച്ചുനൽകാനും ചെയ്തതിന് തെളിവായി ഫോേട്ടായും വിഡിയോയും അയച്ചുകൊടുക്കാനും ക്യൂറേറ്ററോ അഡ്മിനിസ്ട്രേറ്റേറാ ഇല്ല. പൂർണമായും സന്നദ്ധപ്രവർത്തനമാണ് പിങ്ക് വെയ്ൽ ചലഞ്ച്. മറ്റുള്ളവരെ സഹായിക്കുക, ദിവസം മുഴുവൻ കണ്ടുമുട്ടുന്നവരെ ചിരിയോടെ വരവേൽക്കുക, മറ്റുള്ളവരോട് ക്ഷമിക്കുക, മാപ്പുപറയുക, ഇൻറർനെറ്റിൽനിന്ന് പുതിയ കാര്യങ്ങൾ പഠിക്കുക തുടങ്ങിയവയാണ് ചില ടാസ്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.