രാജ്യത്തെ മോശം മൊബൈൽ നെറ്റ്വർക്ക് കണക്ടിവിറ്റി മൂലം ഫോൺ വിളിക്കാൻ കഴിയാത്ത സാഹചര്യത്തിന് പരിഹാരവുമ ായി ജിയോ എത്തുന്നു. വോയ്സ് ഒാവർ വൈ-ഫൈ നെറ്റ്വർക്കാണ് ജിയോ ഇതിനായി അവതരിപ്പിക്കുന്നത്. മൊബൈൽ നെറ്റ്വർക്ക് കുറവുള്ള സ്ഥലങ്ങളിൽ വൈ-ഫൈയുടെ സഹായത്തോടെ കോൾ ചെയ്യാൻ സഹായിക്കുന്നതാണ് ജിയോയുടെ പുതിയ സാേങ്കതികവിദ്യ. മധ്യപ്രദേശിലാണ് ജിയോ സാേങ്കതിക വിദ്യയുടെ പരീക്ഷണം നടത്തുന്നത്.
പുതുവർഷത്തോടെ ആന്ധ്രപ്രദേശ്, തെലങ്കാന, കേരള തുടങ്ങിയ സംസ്ഥാനങ്ങളിൽ വോയ്സ് ഒാവർ വൈ-ഫൈയുടെ പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതിന് ശേഷവമാവും മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുക. ആദ്യഘട്ടത്തിൽ ജിയോ നമ്പറുകളിലേക്ക് മാത്രമാവും വൈ-ഫൈ ഉപയോഗിച്ച് കോൾ ചെയ്യാൻ കഴിയുക. എന്നാൽ, പിന്നീട് എല്ലാ നമ്പറുകളിലേക്കും വിളിക്കാവുന്ന രീതിയിലേക്ക് ഇതിനെ മാറ്റിയെടുക്കും.
സ്മാർട്ട്ഫോണുകൾക്കൊപ്പം ജിയോയുടെ ഫീച്ചർ ഫോണുകളിലും ഇത് ലഭ്യമാവും. കോൾ ഡ്രോപ്പ് ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ നിന്ന് റിലയൻസ് ജിയോയും നിലവിൽ മുക്തമല്ല. പുതിയ സാേങ്കതിക വിദ്യ ഒരുപരിധി വരെ ഇതിന് പരിഹാരമാകുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.