മുംബൈ: ഇന്ത്യൻ ടെലികോം മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട റിലയൻസ് ജിയോ ഡി.റ്റി.എച്ച്, ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകാൻ ഒരുങ്ങുന്നതായി സൂചന. കുറച്ച് മാസങ്ങൾക്കുള്ളിൽ പുതിയ സേവനം റിലയൻസ് വിപണിയിൽ അവതരിപ്പിക്കും.
ഒപ്റ്റിക്കൽ െഫെബർ കേബിളിലൂടെ 1 ജീ.ബി.പി.എസ് വേഗതിയിലുള്ള ഇൻറർെനറ്റ് സേവനമാകും ജിയോ നൽകുക. ഇതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കമ്പനി ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ സ്ഥാപിച്ചാതായാണ് വിവരം. മുംബൈയിലെ ചില പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സേവനം ആരംഭിച്ചു കഴിഞ്ഞു.
പുതിയ സേവനത്തിനൊടപ്പം സെറ്റ് ടോപ്പ് ബോക്സും, ആൻഡ്രോയിഡിെൻറ സ്മാർട്ട് ബോക്സോ അല്ലെങ്കിൽ ആപ്പിൾ ടിവിയോ കമ്പനി നൽകും. ഇന്ത്യയിൽ ഇന്ന് ലഭിക്കുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ വേഗമുള്ള േബ്രാഡ്ബാൻഡ് സേവനമാണ് കമ്പനി നൽകുക. ഹൈ-ഡെഫനിഷനിലുള്ള ഗെയിമുകളും, വിഡിയോകളുമെല്ലാം വളരെ വേഗത്തിൽ തന്നെ ജിയോയുടെ ഇൻറർനെറ്റ് വഴി ലഭ്യമാകും.
360 ചാനലുകളാവും ജിയാ ടിവിയിലൂടെ ലഭിക്കുക. ഇതിൽ 50തോളം ചാനലുകൾ ഹൈ-ഡെഫനിഷനിലുള്ളവയായിരിക്കും.
ശബ്ദമുപയോഗിച്ച് ടി.വിയെ നിയന്ത്രിക്കാൻ കഴിയുന്ന വോയ്സ് എനാബൾഡ് റിമോർട്ട് കംേട്രാൾ സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ജിയോ കൂടി രംഗത്തെത്തുന്നതോടെ ഇന്ത്യയിലെ ബ്രോഡ്ബാൻഡ്, ഡി.റ്റി.എച്ച് രംഗത്തെ മൽസരം കടുക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.