ന്യൂയോർക്ക്: യു.എസ് ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് മാധ്യമപ്രവർത്തകർക്ക് പകരം റോേബാട്ടുകളെ ഉപയോഗിക്കുന്നു. ഒരു ഡസനോളം മാധ്യമപ്രവർത്തകർക്ക് പകരമാണ് റോബോട്ടിനെ ഉപയോഗിക്കുക. മൈക്രോസോഫ്റ്റ് വെബ്സൈറ്റിൽ വാർത്തകളും ചിത്രങ്ങളും തെരഞ്ഞെടുക്കുന്നതിനാകും റോബോട്ടിനെ ഉപയോഗിക്കുക.
റോബോട്ടിെൻറ ഉപയോഗിച്ചുള്ള ആദ്യ വാർത്ത പ്രസിദ്ധീകരണ പരീക്ഷണം വിജയകരമായിരുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ആദ്യഘട്ടമായാണ് മാധ്യമപ്രവർത്തന മേഖലയിൽ റോബോട്ടിനെ ഉപയോഗിക്കുന്നതെന്നും പിന്നീട് പദ്ധതി വിപുലീകരിക്കുമെന്നും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്താൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. എന്നാൽ വർഷങ്ങളായി ഇതിെൻറ പദ്ധതി തയാറാക്കി വന്നിരുന്നതായും അറിയിച്ചു. റോബോട്ടിെന ഉപയോഗിക്കുന്നതോടെ 50 ഓളം കരാർ മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടമാകും. എന്നാൽ റോബോട്ടിെൻറ മാധ്യമപ്രവർത്തന ജോലി നിരീക്ഷിക്കുന്നതിനായി ഒരു കൂട്ടം മാധ്യമപ്രവർത്തകർ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.