യുവാക്കളുടെ മനംകവരാൻ ലക്ഷ്യമിട്ട് രണ്ട് പുതിയ ഫോണുകൾ പുറത്തിറക്കി സീക്കൻ. എസ്.ജി 2, എസ്.ജി 3 എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. 18:9 ആസ്പെക്ട് റേഷ്യോ അടങ്ങിയിരിക്കുന്ന ഫുൾവ്യൂ ഡിസ്പ്ലേയാണ് എസ്.ജി3ക്ക് ഉള്ളത്.മികച്ച രീതിയിൽ ചിത്രങ്ങളെടുക്കാൻ 13+2 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറയും 8+2 മെഗാപിക്സലിെൻറ മുൻ കാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
3 ജി.ബി 32 ജി.ബിയാണ് സ്റ്റോറേജ്.13+5 മെഗപിക്സലിെൻറ കാമറയും 2+16 ജിബി സ്റ്റോറജ് സൗകര്യവുമുള്ള ഫോണാണ് എസ്.ജി 2. മികച്ച ഫിംഗർപ്രിൻറ് സ്കാനറും ഫോണിെൻറ പ്രത്യകതയാണ്. 3000 എം.എച്ച് ബാറ്ററിയും നൽകിയിരിക്കുന്നു.
സെപ്തംബർ 15 മുതൽ ഫ്ലിപ്കാർട്ടിലുടെ ഫോണുകൾ ഒാൺലൈനായി ലഭ്യമാകും. വരും ദിവസങ്ങളിൽ ഒാഫ്ലൈനായി ഫോണുകൾ ലഭ്യമാവും. 2016ൽ സീക്കൻ ഇന്ത്യയിൽ അവതരിപ്പിച്ച എസ്.ജി1(3ജി), എസ്.ജി1(4ജി), എസ്.ജെ.െഎ, എസ്.ടി-100 എന്നീ ഫോണുകൾ വൻ ജനപ്രീതി സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.