ന്യൂഡൽഹി: വിമാനയാത്രക്കിടെ ഇൻറർനെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്ത് വിട്ട് ട്രായ്. നേരത്തെ വിഷയത്തിൽ ട്രായിയുടെ അഭിപ്രായം ടെലികോം മന്ത്രാലയം തേടിയിരുന്നു. ഉപഗ്രഹ-ഭൗമ നെറ്റ്വർക്ക് വഴി ഇൗ സേവനങ്ങൾ നൽകാനാണ് ശിപാർശ.
വൈ-ഫൈയുടെ സഹായത്തോടെയായിരിക്കും വിമാനങ്ങളിൽ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുക. 3000 മീറ്റർ ഉയരത്തിന് മുകളിൽ വിമാനം എത്തിയാൽ മാത്രമേ ഇൻറർനെറ്റ് ഉപയോഗിക്കാനാവു. യാത്രികരുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിലായിരിക്കും ഇൻറർനെറ്റ് കിട്ടുക.
സേവനം ഉപയോഗിക്കുന്ന ഉപകരണങ്ങൾ എയർപ്ലെയിൻ മോഡിലായിരിക്കണമെന്ന നിർദേശവും ട്രായ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണം. ഇൻറർനെറ്റ് സൗകര്യത്തിൽ തടസമുണ്ടാകരുത്. എന്നാൽ, മറ്റ് രീതിയിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നത് തടയണമെന്നും ശിപാർശയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.