ന്യൂയോർക്: വ്യാജചിത്രവും വിഡിയോയും കണ്ടെത്താൻ നിര്‍മിതബുദ്ധി അടിസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജൻ. കാലിഫോര്‍ണിയ സ ര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രഫസറായ അമിത് റോയ് ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
ഒറ്റനോട്ടത്തില്‍ വിദഗ്ധരെപ്പോലും കബളിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റ് ചെയ്ത വ്യാജ ചിത്രങ്ങളെയും വിഡിയോകളെയും തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനത്തിന് രൂപംകൊടുത്തിരിക്കുന്നതെന്നാണ് ഗവേഷകരുടെ വാദം. നിലവില്‍ വ്യാജചിത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവു മാത്രമേ വികസിപ്പിച്ച സംവിധാനത്തിനുള്ളൂ. പൂര്‍ണസജ്ജമാകുന്നതോടെ ഭാവിയില്‍ ഒരു ചിത്രമോ വിഡിയോയോ നല്കിയാല് അത് വ്യാജമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ ഇതിന് സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മാത്രമല്ല, എവിടെവെച്ചാണ് വ്യാജ ചിത്രം നിര്‍മിച്ചിരിക്കാന്‍ സാധ്യയുണ്ടാവുക എന്ന് അന്വേഷിച്ച് കണ്ടെത്താനും സാധിക്കുമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.