സൈബർ സുരക്ഷ വർധിപ്പിക്കാൻ തെലുങ്കാന ഇസ്രയേലിനോട്​ സഹായം തേടുന്നു

ഹൈദരാബാദ്​: സൈബർ സുരക്ഷ വർധിപ്പിക്കാൻ ഇസ്രയേൽ സഹായം തേടാനൊരുങ്ങുകയാണ്​ തെലുങ്കാന സർകാർ. ​ഇസ്രയേലി​ൽ മികച്ച സൈബർ ​സുരക്ഷ ഒരുക്കുന്നതിൽ അവരുടെ ദേശീയ ഇൻ​ഫർമേഷൻ സെക്യൂരിറ്റി എജൻസിയുടെ പ്രവർത്തനം മതിപ്പുളവാക്കുന്നതാണെന്ന്​ തെലുങ്കാന പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ്​ രഞ്​ജൻ പറഞ്ഞു.

സൈബർ സുരക്ഷയിൽ തെലുങ്കാന എത്രത്തോളം മികവ്​ പുലർത്തുന്നു എന്ന്​ തീവ്രമായ പരിശോധനയിലൂടെ ക​ണ്ടെത്തണമെന്നും സുരക്ഷയിൽ അന്താരാഷ്​ട്ര നിലവാരം പുലർത്താൻ ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോഗ്​ സെക്യൂരിറ്റി ഡെൽറ്റയുമായി ഇത്​ സംബന്ധിച്ച്​ തെലുങ്കാന കരാർ ഒപ്പിട്ട്​ കഴിഞ്ഞു. വൈകാതെ തന്നെ ഇസ്രയേലി​​​െൻറ കൂടെ പങ്കാളിത്തത്തിൽ കൂടുതൽ സൂരക്ഷ കൈവരിക്കാനാണ്​ സംസ്​ഥാനം ലക്ഷ്യമിടുന്നതെന്നും ജയേഷ് കൂട്ടിച്ചേർത്തു.​  

Tags:    
News Summary - Telangana Finds Israeli Assistance- Tech News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.