മുംബൈ: ബോംബൈ െഎ.െഎ.ടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പാരഗ് അഗർവാൾ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിെൻറ ചീഫ് ടെക്നോളജി ഒാഫീസറാവും.
െഎ.െഎ.ടിയിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും അഗർവാൾ നേടിയിരുന്നു. അഡം മെസഞ്ചർ എന്ന കമ്പനിയിൽ ജോലി ചെയ്താണ് എൻജിനിയറങ് കരിയർ ആരംഭിച്ചത്. 2011ൽ പരസ്യവിഭാഗം എൻജിനിയറായാണ് അഗർവാൾ ട്വിറ്ററിലെത്തുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയവയിൽ ട്വിറ്റർ നടത്തുന്ന ഗവേഷണങ്ങൾക്ക് ഇനി നേതൃത്വം നൽകുന്നത് അഗർവാളായിരിക്കും. ട്വിറ്ററിെൻറ സാേങ്കതിക മുന്നേറ്റത്തിന് പ്രധാനപ്പെട്ട പങ്കാണ് അഗർവാൾ വഹിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.