സാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ ട്വിറ്റർ ലോകത്താകമാനമുള്ള 330 മില്യൺ ഉപയോക്താക്കളോട് പാസ്വേർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. കമ്പനിയുടെ സെർവറിലെ പാസ്വേർഡുകൾക്ക് സുരക്ഷയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇത് മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ ജീവനക്കാരാരും ഇവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ല. എങ്കിലും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് പാസ് വേർഡ് മാറ്റണമെന്ന് ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്.
We recently found a bug that stored passwords unmasked in an internal log. We fixed the bug and have no indication of a breach or misuse by anyone. As a precaution, consider changing your password on all services where you’ve used this password. https://t.co/RyEDvQOTaZ
— Twitter Support (@TwitterSupport) May 3, 2018
എത്ര പാസ്വേർഡുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത് എന്ന് കമ്പനിയുടെ ബ്ലോഗിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ നിരവധി പാസ്വേർഡുകൾ ചോർന്നിട്ടുെണ്ടന്നും സംഭവം നടന്നിട്ട് നിരവധി മാസങ്ങൾ കഴിഞ്ഞുവെന്നും കമ്പനിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ആഴ്ചകൾക്ക് മുമ്പാണ് പ്രശ്നം ട്വിറ്റർ കണ്ടെത്തിയത്. സംഭവത്തിൽ ട്വിറ്റർ ക്ഷമചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.