ന്യൂഡൽഹി: 12 അക്ക ആധാർ നമ്പറിനു പകരം 16 അക്കമുള്ള വെർച്വൽ െഎഡി നൽകുന്ന പുതിയ ബീറ്റാ പതിപ്പ് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) പുറത്തിറക്കി. ഇനി ഇൗ െഎഡിയിലായിരിക്കും ആധാർ നമ്പർ ഉണ്ടായിരിക്കുക. പുതിയ സംവിധാനത്തിൽ, ആധാർ ഉടമക്കല്ലാതെ മറ്റാർക്കും നമ്പർ മനസ്സിലാക്കാൻ സാധിക്കില്ല. കൂടാതെ, ഉടമക്ക് മേൽവിലാസത്തിലെ മാറ്റംപോലെയുള്ള വിവരങ്ങൾ പരിഷ്കരിക്കാനുമാവുമെന്ന് യു.െഎ.ഡി.എ.െഎ സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു.
ആധാർ വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പേർ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ ഉറപ്പുവരുത്തുന്ന ബീറ്റാ പതിപ്പുമായി യു.െഎ.ഡി.എ.െഎ രംഗത്തുവന്നത്.
uidai.gov.in/web/resident/vidgeneration എന്ന വെബ്സൈറ്റിലൂടെ ഉപഭോക്താവിന് വെർച്വൽ െഎഡിയിലേക്ക് മാറാം. ഇതിനുള്ള സമയപരിധി 2018 ജൂൺ ആണ്. പുതിയ സംവിധാനത്തിനു കീഴിൽ തിരിച്ചറിയലിനായി ഉടമ തെൻറ 12 അക്ക ആധാർ നമ്പറിനു പകരം െവർച്വൽ െഎഡി നൽകിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.