ന്യൂഡൽഹി: വോഡഫോൺ, ഐഡിയ, എയർടെൽ എന്നിവക്ക് ശേഷം മൊബൈൽ സേവനനിരക്കുകൾ ഉയർത്താനുള്ള നീക്കത്തിലാണ് റിലയൻസ് ജിയോ. സേവനം തുടങ്ങിയതിന് ശേഷം രണ്ടാമതും നിരക്ക് വർധനക്കുള്ള നീക്കം നടത്തുേമ്പാൾ കരുതലോടെയാണ് മുകേഷ് അംബാനിയുടെ കമ്പനി നീങ്ങുന്നത്.
നിലവിലുള്ള ഉപയോക്താക്കളെ നഷ്ടപ്പെടാതെ നിരക്ക് വർധനക്കുള്ള നീക്കമാണ് ജിയോ നടത്തുന്നത്. നിരക്കുകളിൽ 15 ശതമാനം വർധനയാവും ജിയോ വരുത്തുകയെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വോഡഫോൺ, ഐഡിയ, എയർടെൽ എന്നീ കമ്പനികൾ 30 ശതമാനം വർധനയാണ് വരുത്തുക.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് സൗജന്യ സേവനവുമായി ജിയോ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ഇതോടെ മറ്റ് മൊബൈൽ സേവനദാതാക്കൾ പ്രതിസന്ധിയിലാവുകയായിരുന്നു. ജിയോയുടെ വരവോടെ ഇന്ത്യയിലെ മുൻനിര മൊബൈൽ സേവനദാതാക്കളായ എയർടെൽ, ഐഡിയ, വോഡഫോൺ, എന്നിവ ഭീമമായ നഷ്ടം നേരിടുകയാണ്.
ഇതിനിടെ ടെലികോം മേഖലയെ രക്ഷിക്കാൻ അടിസ്ഥാന നിരക്കുകൾ നിശ്ചയിക്കുന്നത് പരിശോധിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചിരുന്നു. ഇൗ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകമാണ് മൊബൈൽ സേവന നിരക്കുകൾ ഉയർത്തുമെന്ന് ജിയോ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.