മുംബൈയിലെ അന്ധേരിയിൽ മൻപ്രീത് സിങ് എന്ന 20കാരെൻറ മരണവാർത്ത അൽപം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കൗമാരക്കാരെയും കുട്ടികളെയും മരണത്തിലേക്ക് തള്ളിയിടുന്ന ബ്ലൂവെയ്ൽ ഗെയിമിെൻറ ആദ്യ ഇര എന്ന നിലയിലാണ് മൻപ്രീത് സിങ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കേവലം ഒരു ഒാൺലൈൻ ഗെയിം എന്നതിലപ്പുറം കളിക്കുന്നവരെ മരണത്തിലേക്ക് തള്ളിയിടാൻ മാത്രം ശക്തിയുള്ള ആളെക്കൊല്ലിയാണ് ബ്ലൂവെയ്ൽ.
റഷ്യയിലാണ് ബ്ലൂവെയ്ൽ ഗെയിമിെൻറ ആരംഭം. കളിക്കുന്നവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബൂവെയ്ൽ 130 ജീവനുകളാണ് റഷ്യയിൽ കവർന്നെടുത്തത്. തുടർന്ന് മറ്റ് രാജ്യങ്ങളിലേക്കും ബ്ലൂവെയ്ൽ എത്തി. കേവലം ഒരു ഒാൺലൈൻ വീഡിയോ ഗെയിമാണ് ബ്ലൂവെയ്ൽ. പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള ഗെയിം സ്റ്റോറുകളിൽ ബ്ലൂവെയ്ൽ ലഭ്യമാകില്ല. ചില വെബ് സൈറ്റുകളിൽ ഒാൺലൈനായി ഗെയിം കളിക്കുകയാണ് രീതി. കളിക്കുന്നവർക്ക് മുന്നിൽ ഒാരോ ചലഞ്ചുകൾ കടന്ന് മുന്നേറുന്നതാണ് ബ്ലൂവെയ്ൽ ഗെയിമിെൻറ രീതി. ഗെയിം കളിക്കുന്നവർ ചലഞ്ചുകൾ മറികടന്നാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ഒരു ഘട്ടം വിജയകരമായി പൂർത്തീകരിച്ചു എന്ന് തെളിയിക്കുന്നതിനായി സെൽഫി വീഡിയോകൾ ഉൾപ്പടെ അപ്ലോഡ് ചെയ്യണം.
ആദ്യ ഘട്ടത്തിൽ ചെറിയ ചലഞ്ചുകളായിരിക്കും ബ്ലുവെയ്ൽ മുന്നോട്ട് വെക്കുക. ഉദാഹരണമായി ആളൊഴിഞ്ഞ നിരത്തിലൂടെ ഒറ്റക്ക് രാത്രി നടക്കാൻ ആവശ്യപ്പെടുന്നത് പോലുള്ളവ. പിന്നീട് ശരീരത്തിൽ മുറിവേൽപ്പിക്കുന്നതുൾപ്പടെയുള്ള മാരകമായ ചലഞ്ചുകൾ ഗെയിം കളിക്കുന്നവർക്ക് മുന്നിൽ വെക്കും. അവസാനം ആത്മഹത്യ ചെയ്ത് ഗെയിമിൽ വിജയിക്കാനായിരിക്കും ആവശ്യപ്പെടുക.
സാഹസികത ഇഷ്ടപ്പെടുന്ന കൗമാരക്കാരാണ് ഗെയിമിെൻറ പ്രധാന ഇരകൾ. കൗമാരക്കാരിൽ ആത്മഹത്യ പ്രവണത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന് മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് കൗമാരക്കാർ പെെട്ടന്ന് ബ്ലൂവെയ്ലിന് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഇത് തടയാനായി ഇവരുടെ ഒാൺലൈനിലെ പ്രവർത്തികൾ നിരീക്ഷിക്കുകയാണ് എകപോംവഴി. കുടുംബാംഗങ്ങളുമായി ബന്ധമില്ലാതെ കുട്ടികൾ അധികസമയം ഒാൺലൈനിൽ ചിലവഴിക്കാൻ അനുവദിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.