ന്യൂയോർക്: വാട്സ്ആപ്പിെൻറയും ഇൻസ്റ്റഗ്രാമിെൻറയും പേരുകള്‍ക്കൊപ്പം സ്വന്തം പേരുകൂടി ചേര്‍ക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. ‘ഇൻസ്റ്റഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നും ‘വാട്സ്ആപ് ഫ്രം ഫേസ്ബുക്ക്’ എന്നും പേരുമാറ്റാനാണ് തീരുമാനം. ഈ ഉല്പന്നങ്ങളും സേവനങ്ങളും ഫേസ്ബുക്കിെൻറ ഭാഗമാണ് എന്ന് വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് കമ്പനി വക്താവ് പറഞ്ഞു. ഇതിനെതിരെ വിമർശനവുമുയർന്നിട്ടുണ്ട്. സ്വതന്ത്ര ആപ്പുകളായ വാട്സ്ആപ്പിനെയും ഇൻസ്റ്റഗ്രാമിനെയും ഫേസ്ബുക്ക് സ്വന്തമാക്കുകയായിരുന്നു.
അതേസമയം, സോഷ്യല്‍മീഡിയ രംഗത്ത് ഫേസ്ബുക്ക് കുത്തക സ്വഭാവം കാണിക്കുന്നുണ്ടോ എന്ന് ഫെഡറല്‍ ട്രേഡ് കമീഷന് അന്വേഷിച്ചുവരുകയാണ്. വിപണിയിലെ മത്സരം ഒഴിവാക്കാനും മേധാവിത്വം സ്ഥാപിക്കുന്നതിനുമായി മറ്റ് എതിരാളികളെ ൈകയടക്കുകയായിരുന്നോ എന്ന് കമീഷന് പരിശോധിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പുകളുടെ ലോഗ് ഇന്‍ സ്ക്രീനിലും ആപ്പിള്‍ ആപ്സ്റ്റോറിലും ഗൂഗ്ള്‍ പ്ലേസ്റ്റോറിലുമാണ് ഫേസ്ബുക്കിെൻറ പേരു കൂടി പ്രത്യക്ഷപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.