കാലിഫോർണിയ: കള്ളം പറയുന്നവർക്ക് പാരയായി വാട്സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ലോക്കേഷൻ കണ്ടെത്തുന്നതിനുള്ള ഫീച്ചറാണ് വാട്സ് ആപ്പ് അവതരിപ്പിക്കാൻ പോവുന്നത്. വൈകാതെ തന്നെ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ് വാട്സ് ആപ്പിൽ മെസേജുകൾ അയക്കുന്നതെന്ന് ഏളുപ്പത്തിൽ മനസിലാക്കാം.
അമേരിക്കയിലെ പ്രമുഖ ടെക്നോളജി വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ആൻഡ്രോയിഡ് 2.16.399, െഎ.ഒ.എസ് 2.17.3.28 ബീറ്റാ വേർഷനുകളിലാണ് പുതിയ ഫീച്ചർ ലഭ്യമാവുക. നിലവിൽ വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ലോക്കേഷൻ ഷെയർ ചെയ്യാനുള്ള ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ ലൈവായി ലോക്കേഷൻ ഷെയർ ചെയ്യാനുള്ള സൗകര്യമില്ല. ഇതു കൂടി ഉൾപ്പെടുത്തിയാവും വാട്സ് ആപ്പിെൻറ ബീറ്റ വേർഷൻ കമ്പനി അവതരിപ്പിക്കുക.
പുതിയ ഫീച്ചർ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ വാട്സ് ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ലൈവ് ലോക്കേഷൻ ഷെയറിങ് ആക്ടിവ് ആക്കണം. എത്ര സമയത്തേക്കാണ് ലൈവ് ലോക്കേഷൻ ഷെയറിങ് നൽകേണ്ടതെന്നും വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് തീരുമാനിക്കാം. വാട്സ് ആപ്പിൽ മെസേജുകൾ അയച്ചതിന് ശേഷം എഡിറ്റ്, ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.