ന്യൂഡൽഹി: വ്യാജ വാർത്തകളും സന്ദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അടക്കമുള്ളവ കൈകാര്യം ചെയ്യുന്നതിന് വാട്സ്ആപ് ഇന്ത്യക്ക് പ്രത്യേകമായി ഒാഫിസറെ നിയമിച്ചു. വാട്സ്ആപിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ രാജ്യത്ത് ആൾക്കൂട്ട കൊലകളിലെത്തിനിൽക്കുന്ന സാഹചര്യത്തിൽ ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള വാട്സ്ആപ് പരാതി പരിഹാര ഒാഫിസറെ നിയോഗിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
കമ്പനിയുടെ േഗ്ലാബൽ കസ്റ്റമർ ഒാപറേഷൻസ് ആൻഡ് ലോക്കലൈസേഷെൻറ സീനിയർ ഡയറക്ടർ കോമൾ ലാഹിരിക്കാണ് ഇതിെൻറ ചുമതല. ഇവരുടെ സഹായത്തിനായി മൊബൈൽ ആപ് വഴി കുറിപ്പോ, ഇ- മെയിലോ അയക്കാം.
വ്യാജ വാർത്തകൾ നിയന്ത്രിക്കണമെന്ന സർക്കാറിെൻറ സമ്മർദത്തെ തുടർന്ന് കൂട്ടമായി ഫോർവേഡ് ചെയ്യുന്നത് അഞ്ചെണ്ണമാക്കി പരിധി നിശ്ചയിച്ചിരുന്നു. 20 കോടിയോളം പേരുമായി വാട്സ്ആപിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.