വാട്സ്ആപ്പ് തലവൻ ജാൻ കോം രാജിവെച്ചു. മറ്റ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാൻ കോം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ടെക്നോളജിക്ക് പുറത്ത് എന്തെങ്കിലുമൊക്കെ ചെയ്യണം. ആസ്വദിക്കാൻ ഒരു മാറ്റം ആവശ്യമാണ്. എന്നായിരുന്നു കോം ഫേസ്ബുക്കിൽ കുറിച്ചത്. വാട്സ്ആപ്പ് സ്ഥാപക നേതാക്കളിലൊരാളായ ജാൻ സമീപകാലത്ത് മാതൃ കമ്പനിയായ ഫേസ്ബുക്ക് നേതൃത്വവുമായി തെറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജിക്ക് കാരണെമന്നാണ് റിപ്പോർട്ട്. വാട്സ്ആപ്പ് യൂസർമാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും എൻക്രിപ്ഷനിലെ വീഴ്ചയും കാരണം കോം ഫേസ്ബുക്ക് നേതൃത്വവുമായി ഇടഞ്ഞു എന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കുമായുള്ള കോമിെൻറ പ്രശ്നങ്ങൾ ചർച്ചയാകുന്ന സമയത്തായിരുന്നു രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിെൻറ പോസ്റ്റ്.
കോമിെൻറ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സി.ഇ.ഒാ മാർക്ക് സുക്കർബർഗ് േകാമിയെ യാത്രയാക്കുകയും ചെയ്തു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യും. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ താങ്കൾ ചെയ്ത എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നുവെന്നും സുക്കർബർഗ് കമൻറ് ചെയ്തു.
വാട്സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങിയതോടെ ഷെയറിെൻറ ഭൂരിഭാഗവും ഫേസ്ബുക്കിെൻറ കയ്യിലായിരുന്നു. നിലവിൽ ഫേസ്ബുക്കിെൻറ ബോർഡ് മെമ്പർമാരിലൊരാളാണ് കോം. ഇപ്പോഴത്തെ വാട്സ്ആപ്പ് ബിസ്നസ് എക്സിക്യൂട്ടീവ് നീരജ് അറോറയെ വാട്സ്ആപ്പിെൻറ സി.ഇ.ഒാ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. 2011 മുതൽ വാട്സ്ആപ്പ് ജോലി ചെയ്യുന്നയാളാണ് നീരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.