ആൻഡ്രോയിഡ് മൊബൈൽ ഉപയോഗിക്കുന്നവർക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്. ആപ് തുറക്കാ ൻ ഫിംഗർപ്രിൻറ് സ്കാനറാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബീറ്റാ വേർഷനിലാണ് സേവനം ഉൾപ്പെടുത ്തിയിരിക്കുന്നത്.
ടെക്നോളജി വെബ്സൈറ്റായ വാബീറ്റഇൻഫോയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത നൽകിയിരിക്കുന്നത്. ആപ്പിളിൻെറ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിൽ ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
സെറ്റിങ്സ്-അക്കൗണ്ട്-പ്രൈവസി-യൂസ് ഫിംഗർപ്രിൻറ് അൺലോക്ക് എന്നനിങ്ങനെയാണ് പുതിയ സേവനം ഉപയോഗിക്കാനുള്ള ക്രമം. നിരവധി തവണ ഫിംഗർപ്രിൻറ് വഴി ആപ് അൺലോക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാൽ പിന്നീട് വാട്സ് ആപ് കുറച്ച് നേരത്തേക്ക് ഉപയോഗിക്കാൻ സാധിക്കില്ല. പുതിയ സേവനം വാട്സ് ആപിന് അധിക സുരക്ഷ നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം ഡാർക്ക് മോഡും വാട്സ് ആപിനൊപ്പമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.